"അദ്ദേഹവും ഒരു മനുഷ്യനല്ലേ"

പരിചിതമല്ലാത്ത ഒരു സ്ഥലത്തു ഞാനെത്തിയിട്ട്,ഇന്നേയ്ക്ക് മൂന്ന് നാൾ.. വല്ലാതെ മനസ്സുവലഞ്ഞപ്പോൾ,ഏതോ ഒരു പള്ളിയുടെ വാതിലിൽ എത്തി...

കൊട്ടാരം പോലെയൊരു പള്ളി..അകത്തേയ്ക്കു കയറി...വർണ്ണമനോഹരമായ കുപ്പിഗ്ലാസ്സുകളിൽ നിർമ്മിതമായ ജനാലകൾ,കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ...

ചുറ്റുമുള്ളവയെ കണ്ട് കണ്ണുതള്ളി ഞാൻ വന്നകാര്യം ലേശം മറന്നു...

തിരികെ പള്ളിയിൽ നിന്ന് ഇറങ്ങും വഴി..."ഇവിടെ വന്നിട്ടും ന്നിക്ക് ഒരു മാറ്റവുമില്ലല്ലോ ദൈവമേ"..
മനസ്സിൽ ആരോടോ ഞാൻ പറഞ്ഞു...

വാലറ്റം: അംബത് കോടിയുടെ പള്ളിയിൽ ഒട്ടമുണ്ടുടുത്ത് കിടക്കേണ്ടിവരുന്നതിൻ്റെ നാണക്കേട്...കർത്താവ് അപ്പുറത്തെ കുടിലിലേയ്ക്ക് താമസം മാറ്റി

    Blogger Comment
    Facebook Comment

0 comments :

Post a Comment