ഇതൊരു ഒന്നൊന്നര 'കലി'

ഇന്നലെ ദുഃഖശനിയാഴ്ച്ച, രാവിലെ കുർബ്ബാന കഴിഞ്ഞപ്പോൾ 8:50AM.
കാഞ്ഞിരപ്പള്ളി ഗ്രാൻറ്റ് ഒപ്പേറ തിയറ്ററിന് മുൻപിൽ 'കലി' യുടെ 10:15ൻ്റെ ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് കാത്തുനിൽക്കുന്ന മുന്ന് കൂട്ടുകാരായിരുന്നു മനസ്സുനിറയെ..!വികാരിയച്ചൻ്റെ ആശീർവ്വാദം കൈയ്യോടെ വാങ്ങി ഞാൻ ഒാടി..

10:12AM., ഏതാണ്ട് 18കിലോമീറ്റർ താണ്ടി കാഞ്ഞിരപ്പള്ളി തിയേറ്ററിൽ ഞാനെത്തി...ആ തിയേറ്റർ ഭിത്തിയിലും,3 കൂട്ടുകാരുടെ മുഖത്തും ഒരേ സാധനം
"കലി"

ആദ്യപകുതി...സിനിമതുടങ്ങിയപ്പോൾ കൂടെപഠിക്കുന്ന സുഹൃത്തിൻ്റെ മെസ്സേജ്.
"അളിയാ, പടം തുടങ്ങിയോ...ഇൻ്റെർവ്വെല്ലാകുമ്പോൾ പറയണേ...എങ്ങനെയുണ്ടന്ന്"

ദുൽഖർ, അല്ല സിദ്ധു, ആദ്യമായി ഫ്രെയിമിലേയ്ക്ക്..

തിയേറ്ററിൽ വലിയ ആരവം..കൈയ്യടിയുടെ ബഹളം... തമാശകൾക്ക് കുടുകുടാ ചിരി....

"ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ.." ഹഹ..

സൗബിൻ, എൻ്റെ അണ്ണാ, നിങ്ങള്..നിങ്ങൾക്ക് കിട്ടിയ കൈയ്യടികണ്ട് ഞെട്ടിപ്പോയി..ഈ കലാകാരനെ മലയാളികൾ എത്രയധികം സ്നേഹിക്കുന്നു എന്നോർത്ത്..

അദ്ദേഹത്തിൻ്റെ ഓരോ ഡയലോഗുകൾക്കും തിയേറ്റർ മുഴുവൻ കൈയ്യടികളിലൂടെ മറുപടിനൽകി.

സായ്പല്ലവി..ഒട്ടുംതന്നെ നിരാശിപ്പെടുത്തിയില്ല..

ആദ്യപകുതിയുടെ അവസാനം

എൻ്റെ മറുപടി കാത്തിരുന്ന കൂട്ടുകാരനോട്

"ഡാ, സൽമാനേ...ഫസ്റ്റ് ഹാഫ് പൊളി..അടിപൊളി"

നാക്കു പുറത്തേയ്ക്കിട്ടതും, കണ്ണിൽ പ്രണയചിഹ്നം വച്ചതും, കൈചുരുട്ടി തള്ളവിരൾ പൊക്കിക്കാട്ടിയതും, അങ്ങനെ മൂന്ന് വാട്ട്സാപ്പ് സ്മൈലികൾ അവനെനിക്ക് മറുപടിയായി നല്കി...

മൂന്ന് ലെയ്സ് പായ്ക്കറ്റും,ഒരു മിറിണ്ടയുമായി ഞങ്ങൾ രണ്ടാം പകുതിയ്ക്ക് തയ്യാറെടുത്തു..

ത്രില്ലിംങ്....ഏതാണ്ട് കഴിഞ്ഞദിവസം നടന്ന ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് മാച്ചുപോലെയായി ഇത്...

ATM ൽ പണമെടുക്കാൻ പോയ അഞ്ജലി സുരക്ഷിതയായി തിരിച്ച് സിദ്ധുവിൻ്റെ അടുത്തെത്തിയപ്പോൾ,ഒരു തിയേറ്റർ മുഴുവൻ കൈയ്യടിക്കുന്നു...

പ്രിയപ്പെട്ട സമീർ തഹീർ, അവിടെ നിങ്ങൾ വിജയിച്ചു..നിങ്ങൾ മെനഞ്ഞെടുത്ത ആ രണ്ടു കഥാപാത്രങ്ങളെ പ്രേക്ഷകർ അത്രയധികം ഇഷ്ടപ്പെട്ടുകഴിഞ്ഞു..!

ചെമ്പൻ വിനോദ്...വിനായകൻ..അഭിനയിക്കുയല്ല..ജീവിക്കുകയായിരുന്നു...ഇവരെക്കുറിച്ച് ഞാൻ എന്തുപറയാനാ,പടം കാണുമ്പോൾ മനസ്സിലാകും അവരുടെ ലെവൽ... ഈ സിനിമയുടെ, എന്തിന് വരുംകാല
മലയാളസിനിമയുടെ നട്ടെല്ലാണ് ഇവർ..

വാലറ്റം:-
ഒരു സിമ്പിൾ റൊമാന്റിക്‌ ത്രില്ലർ !!! ഇതൊരു മരണമാസ് ചിത്രമല്ല..
അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ  ഇഷ്ടപെടുന്ന ഒരു സമീർ താഹിർ ചിത്രം ട്രിബ്യൂട്ട്.. തനി നാടൻ ശൈലിയിൽ പറഞ്ഞാൽ 'കത്തികയറാൻ പോകുന്ന
ഒരു സിമ്പിൾ സാധനം'
സിദ്ധു എന്ന ദുൽഖർ സൽമാൻ സിനിമയിൽ എതൊരു മനുഷ്യനിലും കാണുന്ന ദേഷ്യം,അത് വളരെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്..

"ആ അച്ഛൻ്റെയല്ലേ മോൻ, മോശമാകില്ലല്ലോ" ഇടയ്ക്ക് മുൻപിലത്തെ സീറ്റിൽ ഇരുന്ന രണ്ടുപേരുടെ കുശലസംഭാക്ഷണത്തിൽനിന്ന് ഞാൻ മോഷ്ടിച്ചതാ..

സിദ്ധുവിൻ്റെ 'കലി' അത് പ്രക്ഷകരിലെക്ക് വേണ്ട വിധം എത്തിക്കാൻ സമീർ താഹിറിനു കഴിഞ്ഞു..

ഇനി സിനിമയെ കീറിമുറിക്കാനോ, ഡെസിമൽ പോയിൻ്റ് ഇട്ട് .9876, ഇങ്ങനെ റേറ്റ് ചെയ്യാനോ എനിക്കറില്ല..

ഒന്നുമാത്രം പറയാം...

120രൂപ മുടക്കിയെടുക്കുന്ന ബാൽക്കണി ടിക്കറ്റിനോട് മുഴുവനായും നീതിപുലർത്തുന്ന ഒരു നല്ല ചിത്രം...ഒരു കുടുംബചിത്രം..ഒരു റൊമാൻ്റിക്ക് എൻ്റെർറ്റൈനർ..

    Blogger Comment
    Facebook Comment

0 comments :

Post a Comment