" എൻറെ സുഹൃത്ത്‌ നിമിഷങ്ങൾ കൊണ്ട് എന്റെ  ഭാര്യ ആയ കഥ "



                                                             നിരീക്ഷണം-2 

           " എൻറെ സുഹൃത്ത്‌ നിമിഷങ്ങൾ കൊണ്ട് എന്റെ  ഭാര്യ ആയ കഥ "

നിരീക്ഷൻ കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ബി.ടെക് വിദ്യാർത്ഥി ആണ്....നിരീക്ഷകനു പറ്റിയ ഒരു വലിയ അബദ്ധം ..വായനകർക്കു മുൻപിൽ വിവരിക്കാൻ നിരീക്ഷൻ ആഗ്രഹിക്കുന്നു...

 " എൻറെ സുഹൃത്ത്‌ നിമിഷങ്ങൾ കൊണ്ട് എന്റെ  ഭാര്യ ആയ കഥ ".....
സമയം ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാൽ ....പതിവിൽ നിന്നു വിപരീതമായി ഉച്ച ഭക്ഷണം കോളേജ്‌ ഭക്ഷണശാലയിൽ നിന്നകാമെന്നു കരുതി ഞാൻ,നിരീക്ഷകൻ അവിടേക്കു ചെന്നു..അപ്പോളാണ് ഈ കഥയിലെ താരം , എൻറെ സുഹൃത്ത്‌ അവിടെ നിന്നു പുറത്തേക്കു വരുന്നതു ഞാൻ കണ്ടത്‌ ....


മഴയിൽ നനഞ്ഞ ഭക്ഷണശാലയുടെ വരാന്ത അവനെ ചതിച്ചു,..ടപ്പേ ....ഇതാ അവൻ തെന്നി വീണു എൻറെ മുന്പിലേക്കു ....കീഴ്ത്താടി നന്നായി മുറിഞ്ഞിരിക്കുന്നു ..ഉടനെ  തന്നെ അവനു പ്രാദമിക ചികിത്സ നല്കി ..താമസംവിനാ അവനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുചെന്നു...

മുറിവ് സാമാന്യം വലുതായതിനാൽ തുന്നികെട്ടണ്ടാതായി വന്നു. ആയതിനാൽ അവനെ രണ്ടാം നിലയിലെ സർജ്ജിക്കൽ കോബ്ലെക്സ് ഇലേക്ക് കൊണ്ടുചെന്നു.
 
ഈ സർജ്ജിക്കൽ കോബ്ലെക്സിനു നേരെ എതിർ വശത്താണ് പ്രസവ മുറി അഥവ ലേബർ റും..അവനെ സർജ്ജിക്കൽ കോബ്ലെക്സിൽ കിടത്തിയത്തിനു ശേഷം ഞാൻ അതിനു പിൻപിലായുള്ള ലേബർ റുമിന്റെ ഭിത്തിയിൽ ചാരിനിന്നു..

 ഇനി ഇവിടെ ആണു ട്വിസ്റ്റ്‌...ഞാൻ ചാരിനിൽകുന്ന ഭിത്തി ലേബർ റുമിന്റെ ആണെന്നു ഞാൻ അറിഞ്ഞിരുന്നില്ല ഇഷ്ടാ......
എൻറെ കണ്ണിൽ ഞാൻ ചാരിനിൽകുന്നതു സർജ്ജിക്കൽ കോബ്ലെക്സിന്റെ ഭിത്തിയിലാണ്.

സമയം ഇഴഞ്ഞുനീങ്ങി...ഒരു 85 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വൃദ്ധൻ എന്നെ ലക്ഷ്യമാക്കി വന്നു.അയാൾ നോക്കുമ്പോൾ ഞാൻ ലേബർ റുമിന്റെ  ഭിത്തിയിൽ ചാരി വിഷമിച്ചു നില്കുന്നു.

അയാൾ എന്നെ സൂക്ഷിച്ചുനോക്കി

അയാൾ:    "  ആരാ...ഭാര്യയാണോ?.....അകത്ത് ..... "
 
ഞാൻ     :     "....അല്ല ...കൂടെ പഠിക്കുന്ന സുഹൃത്താണ്‌....."
   
                   (അയാൾ പരിഭ്രാന്തിയോടെ എന്നെ നോക്കി)

അയാൾ:   " എന്തുപറ്റി പെട്ടന്ന് ...."

ഞാൻ    :  "   ഒന്നു വീണതാ......നല്ല ബ്ലീടിങ്ങുമുണ്ട്......."

അയാൾ :   "   ഓ.....


(അയാളുടെ കണ്ണിൽ ഞാൻ എന്റെ ഭാര്യക്കു കാവലായി ലേബർ റുമിന് പുറത്തു നില്ക്കുകയാണ്....എന്റെ കണ്ണിൽ അയാൾ എന്നോടു ചോദിക്കുന്നത് എന്റെ സുഹൃത്തിനെ കുറിച്ചാണ്.....എന്തൊരു ഇതാണെന്ന് ഓർക്കണേ ....)



അയാൾ  :  "   ഈ ചെറുപ്രായത്തിൽ ...ഇതോക്കെ വീട്ടിൽ അറിഞ്ഞതാണോ ...."

 ഞാൻ     :  "   വീഴാൻ പ്രായം ഉണ്ടോ ചേട്ടാ ...അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്,..


അയാൾ  :  " കൊള്ളാം ..."

ഞാൻ   :  " ഉം "

  (ഈ സംഭാക്ഷണം അവസാനിപ്പിക്കുക എന്നതു എന്റെയും അയാളുടെയും എന്തിനേറെ എന്റെ സുഹൃത്തിന്റെയും ആ ഭാര്യയുടെയും ആവശ്യമാരുന്നു.)


(അവസാനം  ഒരു നിമിത്തം പോലെ അയാൾ എന്നോടു ചോതിച്ചു.)

 അയാൾ  :  " അതേ.....ഒരു കാര്യം......

ഞാൻ   :   " എന്താ .."
 
അയാൾ  : " ചൊതിക്കുന്നതു കൊണ്ട് ഒന്നും ഓർക്കരുത് "

ഞാൻ   :  " ഇല്ല.....ചോദിച്ചോളു ....".

അയാൾ  :
                                          " മാസം തികഞ്ഞതാണോ ..."


ഒരു 19 വയസ്സുകാരാൻ കേൾക്കാൻ പാടില്ലാത്തത് ആരുന്നു അത് എന്നു അറിയാതെ തോന്നി...സത്യങ്ങൾ മനസ്സിലാക്കാൻ പിന്നീട് ഞങ്ങൾക്ക് സമയം ഒരുപാടു വേണ്ടിവന്നില്ല......

കാണിച്ച ആവേശം വെറുതെ ആയല്ലോ എന്നോർത്ത് അയാൾ പെട്ടന്ന് അവിടെ നിന്നു മടങ്ങി.....

ചെറിയ ഒരു ചമ്മലോടെ ഞാൻ .......എന്നാലും എന്റെ സുഹൃത്തേ....ഒരു നിമിഷം കൊണ്ടു നീ എന്റെ ഭാര്യയായല്ലോ?,,,,,,,


പിന്നീടൊരു അവസരത്തിൽ ഇതു ഞാൻ എന്റെ ആ ഭാര്യയോടു ..അല്ല..എന്റെ സുഹൃത്തിനോട്  ഇക്കാര്യങ്ങൾ പറഞ്ഞു...കുറച്ചുനേരം സ്തംഭിച്ചു നിന്നു..


അതിനുശേഷം ഞാൻ ചാരിനില്കുന്ന ഭിത്തികളെ കുറിച്ചു നല്ല ശ്രദ്ധാലുവായിരുന്നു ......

                                                         സ്വന്തം,
                                                                     നിരീക്ഷകൻ




Share on Google Plus

About Akhil Joseph

Interestingness hunter-gatherer, and curious mind at large
    Blogger Comment
    Facebook Comment

0 comments :