കുത്തും കോമയും

"ആള്ക്കാര് ഓരോന്ന് പറഞ്ഞു തുടങ്ങി"

കുത്തിന്റെ കണ്ണുകളിലേക്കു നോക്കി ചുണ്ടുകൾ വിറയ്ക്കുന്ന പരിഭ്രാന്തിയിൽ കോമ പറഞ്ഞു.

"You're beautiful when you're tensed"

അവളുടെ വാക്കിനെ വിലമതിക്കാതെ കുത്ത് ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

"കാമുകി എന്ന വാക്കിന്റ എക്ക്സ്ട്രീം മാനിഫെസ്റ്റം, അത് നീയാണെടി, ആശ്ചര്യചിന്ഹത്തിന്റെ(!) ഇളയ സന്താനമേ"

ഒരു ചിരിയോടെ അവളുടെ മുഖത്തേക് ഒന്നുകൂടെ നോക്കി കുത്ത് പറഞ്ഞു.

"കാമുകിയോ, I'm still not in love" ആ ചിരിയെ ഗൗനിക്കാതെ കോമ വീണ്ടും പറഞ്ഞു.

കുത്തിന്റെ മുഖത്ത് നിരാശ കലര്ന്നൊരു  ചെറിയൊരു ചിരി. ശേഷം നിശബ്ദത.

........

പരസ്പരം കണ്ടു സംസാരിച്ചതല്ലാതെ ഇതുവരെ അവർ ഒരുമിച്ചിരുന്നു സംസാരിച്ചിട്ടില്ല. ആദ്യമായിട്ട് അവൾ അവന്റെ അടുത്ത് ഇരിക്കുന്നത് ഇന്നാണ്.

സന്തോഷങ്ങളും കുറച്ച് അസന്തോഷങ്ങളും അടങ്ങിയ 'വിരാമം' തറവാട്ടിൽ,  കൃഷികാരനായ അർദ്ധവിരാമത്തിന്റെയും(;) വീട്ടമ്മയായ അപൂർണവിരാമത്തിന്റെയും(:) മൂത്തസന്താനമാണ് കുത്ത്(.)

കോമയെ ആദ്യം കുത്ത് കണ്ടത് യൗസേപ്പിതാവ്ന്റെ ഒരു പള്ളിയിലെ, കല്യാണ കുര്ബാനയ്ക്കിടയിലെ  ഈ വാചകത്തിൽ വെച്ചാണ്..

"ഇന്നു മുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും, ദാരിദ്ര്യത്തിലും സാമ്പത്തിലും, സന്തോഷത്തിലും സന്താപത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും മറ്റെല്ലാ സാഹചര്യങ്ങളിലും വിശ്വസ്തരായി, മരണം ഞങ്ങളെ വേര്‍പിരിക്കും വരെ ജീവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ വാക്കു തരികയാണ്.."

അവൻ നോക്കി നിന്നു.

അന്നുവരെ അവന്റെ വരവിൽ സമ്പൂർണമായി മുറിഞ്ഞു മാറിയ വാചകങ്ങൾ, ഇന്ന് പുതിയൊരാൾടെ വരവിൽ മുറിയാതെ മുന്പോട്ട് പോകുന്നു.

"എന്ത് ഭംഗിയാണല്ലേ, ശരിക്കും ആ വാചകത്തെ ഇത്ര മനോഹരമാക്കിയത് അവളുടെ സംയോജിതമായ ഇടപെടലാണ്."

കല്യാണ സദ്യകഴിഞ്ഞു കൈ കഴുകുന്നതിനിടയിൽ കുത്ത് കൂട്ടുകാരനായ ചോദ്യചിന്ഹത്തോട് പറഞ്ഞു.

അന്ന് മുതൽ തുടങ്ങിയ ഒരു ആരാധനയാണ് കുത്തിനു കോമയോട്..

"ഞാൻ പോവാ" കോമ അവനോട് പറഞ്ഞു.

"പൊക്കോ, ഒരു മിനുട്ട്."

എന്തെ എന്ന ഭാവത്തിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി

"വാചകങ്ങൾ മുറിയ്ക്കാൻ ഞാനും, അത് മുറിയാതെ കൊണ്ടൊപോകാൻ നീയും  മത്സരിച്ചോണ്ടിരുന്നതിനിടയ്ക്ക് എപ്പോളൊക്കേയൊ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എനിക്ക്  നിന്നെപ്പൊലെ വാചകങ്ങളെ നിലനിർത്താൻ പറ്റിയിരുന്നെങ്കിൽ എന്ന്! പലപ്പോഴും അതുകൊണ്ട് ഞാൻ നിന്നെ നോക്കി അസൂയപ്പെട്ടിട്ടുമുണ്ട്! നിന്റെ  വിസ്മയലോകത്തെയോർത്ത്‌.

അത് കണ്ട അക്ഷരങ്ങൾ പറഞ്ഞു എനിക്ക് നിന്നോട് പ്രണയമാണെന്ന്. എപ്പോളൊക്കേയൊ ആ ആരാധന പ്രണയമായിട്ടുണ്ട്. അത് നമ്മൾ ഒരുമിച്ച് ഇരുന്നാൽ ഒരു വാചകത്തിനു കിട്ടുന്ന വിസ്മയ ലോകത്തെ ഓർത്താണ്. "

കോമ കുറെ നേരം കുത്തിന്റെ  മുഖത്തേക്ക് നോക്കി. അവന്റെ കയ്യിൽ അവളുടെ കൈവിരലുകൾ കോർത്തു പിടിച്ചു.. തോളിൽ ചാരി കിടന്നു.

അക്ഷരങ്ങളെക്കാളും ഒരുപാട് ലോകം കണ്ട കുത്തും കോമയും അതിനുശേഷം പലയിടത്തും ഒരുമിച്ചിരുന്നു ., തലയുയർത്തി., നെഞ്ചു വിരിച്ചു ., ദാ ഇത് പോലെ(ഇപ്പൊ വായിച്ച വാചകത്തിനു ഭംഗി കൊടുത്തതുപോലെ)

.,

😊

Share on Google Plus

About Akhil Joseph

Interestingness hunter-gatherer, and curious mind at large
    Blogger Comment
    Facebook Comment

0 comments :