Alyan Kurdi.
.ഇന്നും അവനറിയില്ല,ആ യാത്ര എന്തിനുവേണ്ടിയെന്ന്...
Facebook,അതിലൂടെയാണ് ഞാൻ അവനെ അറിഞ്ഞത്...കുറെ ചിരിക്കുന്ന മുഖങ്ങൾക്കിടയിൽ,കടലിൻ്റെ മടിയിൽ,തിരയുടെ ശബ്ദം കാതോർക്കുന്ന ഒരു പിഞ്ചുഹൃദയം...
Aylan നെ കുറിച്ച് പത്രങ്ങളെനിക്കു പറഞ്ഞുതന്നു...ഞാൻ കാണാൻ ആഗ്രഹിച്ചതിനു വിപരീതമായി എൻ്റെ കണ്ണുകൾ സഞ്ചരിച്ചു..അവനിലൂടെ അറിഞ്ഞു,ഒരു സ്നേഹത്തിൻ്റെ പര്യായം...അവൻ്റെ പിതാവ്...അബ്ദുള്ള കുർദ്ദി...
"എൻ്റെ ലോകം അവരായിരുന്നു...രെഹാൻ,എൻ്റെ ഭാര്യ, ഞങ്ങളുടെ കുഞ്ഞുങ്ങൾ..
ഇപ്പോൾ,മറ്റൊരു വിവാഹത്തെക്കുറിച്ച് ന്നിക്ക്...ചിന്തിക്കാൻപ്പോലുമാവില്ല....
നിങ്ങൾക്കറിയോ...എൻ്റെ ഈ കൈകളിൽക്കിടന്നാണ് അവർ മരിച്ചത്..."
ഒരു ശരാശരി മനുഷ്യൻ്റെ കണ്ണുനനയിയ്ക്കാൻ ആ പിതാവിൻ്റെ ഈ വാക്കുകൾ ധാരാളം...
"ഞങ്ങൾ ടർക്കിഷ് തീരത്തുനിന്ന് ഒരുപാടകന്നിരുന്നു....എവിടെനിന്നോ,ഒരു പ്രതികാരംപോലെ ആ തിര,...,വാളുമായിനിൽക്കുന്ന കൊലയാളിയെപ്പോലെ,വരുന്നത് ഞാൻ കണ്ടു...
അത് ഇല്ലാതാക്കിയത് ഞങ്ങളുടെ സ്വപ്നങ്ങളെയാണ്... കൊച്ചുസ്വപ്നങ്ങളെയാണ്...എൻ്റെ പ്രതീക്ഷകളെയാണ്.."
ജീവനില്ലാത്ത Aylan ൻ്റെ ചിത്രങ്ങൾ, ഈ ലോകത്തെമുഴുവനായി കരയിച്ചു....
എന്തോ...കരഞ്ഞില്ല...പക്ഷേ...എവിടെയോ,... എവിടെയോ ഉള്ളിലൊരു തേങ്ങൽ....
Aylan ൻ്റെ കണ്ണിൽ,ആ യാത്ര ഒരിക്കലുമൊരു രക്ഷപെടലായിരുന്നില്ല...ആ മൂന്നുവയസ്സുകാരനു, ഈ കുടിയേറ്റ പ്രശ്നങ്ങൾ ഒരു ചരിത്രം പോലെ, പിന്നീടെന്നെങ്കിലുമറിയേണ്ട ഒരു സംഭവംമാത്രമായിരുന്നു....
അദ്ദേഹം തുടർന്നു..
"നിങ്ങൾക്കറിയോ, എൻ്റെ കുടുംബം മരിച്ചത് എൻ്റെ കൈകളിൽകിടന്നാണ്...മരണത്തെമൂന്നിൽക്കണ്ട് ഒരു മണിക്കൂറോളം ഞാൻ, ഞങ്ങൾ ചിലവഴിച്ചു...
ൻ്റെ മൂത്തമകൻ്റെ മരണം അപ്പോളേയ്ക്കും ഞാനറിഞ്ഞിരുന്നു...മനസ്സോടെയല്ലെങ്കിലും, ഞാൻ അവനെ എൻ്റെ കൈകളിൽനിന്നുമാറ്റി...കാരണം, രണ്ടു ജീവനുകൾ,ഇപ്പോഴും എൻ്റെ കൈത്താങ്ങിനായി കാത്തിരിക്കുന്നു...അവൻ്റെ അമ്മയുടെ നേരെ ഞാൻ കൈനീട്ടി....അവൾ അതറിഞ്ഞിരുന്നില്ല.. കാരണം,
അവളിൽ ജീവനില്ലായിരുന്നു..."
"എൻ്റെ കുടുംബത്തിൻ്റെ ജീവൻ ഞാൻ തന്നു...നിങ്ങൾ എടുത്തു...
ഇതുമതിയാകുമോ യൂറോപ്പേ,നിൻ്റെ മനമലിയാൻ..
...ഏകനാണു ഞാൻ,..ജീവനുണ്ടെങ്കിലും ജീവനില്ല...."
ആ പിതാവിൻ്റ വാക്കുകൾ,എന്നെ നിശബ്ദനാക്കി...
😶Aylan
"അവനുറങ്ങുന്നു..കടലിൻ്റെ മടിയിൽ....അച്ഛൻ്റെയും,കുടുംബത്തിൻ്റെയും ഒാർമ്മയിൽ..
അവനാഗ്രഹിച്ച 'സമാധാന'ത്തോടുകൂടെ...
അവനുചുറ്റും മാലാഖമാർ നൃത്തമാടുന്നു..
ക്രൂരതയുെടെ ഈ നാട് വിട്ട് നീ പോകൂ...
നിൻ്റെ ചിത്രത്തിലേയ്ക്ക് ഞാൻ നോക്കിനിന്നു...
They say a picture speaks a thousand words,
But this one is worth a trillion tears.
I cry with the sorrow of a thousand souls,
I wince at the mere thought of it,
Is humanity dead? Just as the world fears
" കടൽത്തിരകണ്ടു കളിച്ചുനടക്കേണ്ട കുരുന്നുകൾ,ഇനിയും മരണത്തെ ചുംബിക്കാതിരിക്കട്ടെ..പ്രാർത്ഥിക്കുന്നു...
-നിരീക്ഷകൻ-





0 comments :
Post a Comment