അജയ് എൻ്റെ ജീവിതത്തിലേയ്ക്ക് വന്നിട്ട് ഇന്നേയ്ക്ക് മൂന്നു വർഷം...സുഹൃത്ത് എന്ന പദത്തിൻ്റെ പര്യായം പലതവണ മറന്ന്, ആ മറവികൾക്ക് ഓരോതവണ മാഷിൻ്റെ ചൂരൽപ്രയോഗങ്ങൾ കൈകളിൽ ഏറ്റുവാങ്ങിയ ഞാൻ, അത് പഠിച്ചത് അജയിലൂടെയാണ്...
"അഖിലേ...പഠിക്കുംബോൾ മനപ്പാഠം പഠിച്ചാൽ പോരാ,മനസ്സിലാക്കി പഠിക്കണം..."
അന്ന് ഒടിഞ്ഞ പിരിയവുമായി മാഷ് പറഞ്ഞ ഈ ഡയലോഗ് ഞാൻ മനസ്സിലാക്കിയത് വൈകിയായിരുന്നു..അവനെ കണ്ടുമുട്ടേണ്ടിവന്നു.....
8:30pm
"ആനി..അവൾ..won't be there anymore in my life...ഇത് നീ എങ്കിലും അറിഞ്ഞിരിക്കണമെന്നു തോന്നീ...അതാ നിന്നോട് പറഞ്ഞത്.."
പാളയത്തെ തട്ടുകടയിൽ ചമ്മന്തിയിൽ മുക്കിയ ദോശക്കക്ഷണം വായിലേയ്ക്ക് വച്ചതീനുശേഷം അജയ് പറഞ്ഞതാണിത്...
കുടിച്ചുകൊണ്ടിരുന്ന ചായ ഗ്ളാസ് എൻ്റെ കൈകളിൽ കിടന്ന് കറങ്ങി...
"Seriously.."
എൻ്റെ നിസ്സാരമായ ചോദ്യം അവൻ്റെ കണ്ണുനനയിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു..
"ഡാ..."
ഞാൻ അവൻ്റെ തോളിൽ കൊട്ടി....
"I'm not interested in this relation..
No more ever shall I deem her again....neither in life nor in dreams...ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ നോക്കി...but..വേണ്ട...മതിയായി...
No more ever shall I deem her again....neither in life nor in dreams...ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ നോക്കി...but..വേണ്ട...മതിയായി...
അവൾ അവന് ആരായിരുന്നുവെന്ന് എനിക്കറിയാം...
"സാരമില്ലടാ...ഞാൻ സംസാരിക്കാം...അനക്ക് വിഷമമായല്ലേ..സാരില്ലടാ...ഇതൊക്കെയുള്ളതാ.."
കാരണം അജയ്ടെ സന്തോഷമായിരുന്നു എനിക്കു വലുത്..
"നോ..എനിക്ക് അവളൊരു ബാധ്യതയായി മാറുകയാ...ഇതവസാനിപ്പിക്കാൻ I was looking for a reason...തീരട്ടെല്ലാം..."
അവൻ പറഞ്ഞുതീർത്തു.
"True Love....its like ghosts which everybody talks about and only a few've seen.."
ഇടിമുഴക്കത്തോടെ അപ്രതീക്ഷതമായി ഞങ്ങൾ കേട്ട ആ സ്വരം.....ഒരുമിച്ച് ഞങ്ങൾ തലകൾ പുറകിലേയ്ക്ക് തിരിച്ചു...
ഒരുകൈയ്യിൽ വലിയവായുള്ള കപ്പും മറുകൈയ്യിൽ കുഞ്ഞുവായുള്ള ഗ്ളാസും..സമുദ്രനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന കപ്പിൽനിന്ന് ചായ താഴെ ഗ്ളാസിലേയ്ക്ക് ഒഴിച്ചുകൊണ്ടിരുന്ന ആ തട്ടുകടക്കാരൻ...
ആ മനുഷ്യൻ്റെ നാവിൽ നിന്നാണോ ഞങ്ങളിത് കേട്ടത്
..
..
"N' again.. U haven't seen that ghost yet..."
അയാൾ കൂട്ടിച്ചേർത്തു...
വാട്സാപ്പിൽ കണ്ടുവരുന്ന 'ഞെട്ടുന്ന' ഇമോറ്റിക്കോൻ..
..ഞങ്ങൾ ഇരുവരുടെയും മുഖത്ത് അയാൾ കണ്ടു..
..ഞങ്ങൾ ഇരുവരുടെയും മുഖത്ത് അയാൾ കണ്ടു..
ആദ്യത്തെ മൂന്നു ബട്ടൻസ് തുറന്നിട്ട ഷർട്ടും,കാവിമുണ്ടും,തോളത്തൊരു തോർത്തും...
"നിങ്ങളാരാ..."
ഞാൻ ചോദിച്ചു..
"നിങ്ങളെപ്പോലൊരാൾ...പ്രായം ല്പ്ം കൂടുതലാ...അയിംബത്(50) കഴിഞ്ഞേ..."
"But...ചേട്ടാ that quote was amazing... So u r educated?..."
അജയ് ചോദിച്ചു...
"അതെ...മാസ്റ്റർ ഡിഗ്രീയിണ്ട്...പിന്നെ... നിങ്ങളെപ്പോലെ ഞാനും ഒരിക്കൽ പ്രണയിച്ചിട്ടുണ്ട്...അതാവാം ഇപ്പോൾ നമ്മളീയവസ്ഥയിൽ കാണാൻ കാരണം..."
അയാൾ ചെറുതായി ഒന്നു പുഞ്ചിരിച്ചു...
ആ പ്രണയത്തെക്കുറിച്ചറിയാൻ എന്തെന്നില്ലാത്ത ആകാംക്ഷനിറഞ്ഞു...
ഞങ്ങളുടെ ആഗ്രഹത്തിന് അവസാനം അയാൾ സമ്മതം മൂളി...അയാൾ പറഞ്ഞുതുടങ്ങി...
ദേവിയെ...സോറി..ശ്രീദേവിയെ...ഞാൻ കാണുന്നത് കോളേജിൽ വച്ചാണ്...ആദ്യത്തെ ക്ളാസിൽ 'അങ്കണത്തൈമാവിൽനിന്ന്' എന്ന പദ്യംച്ചൊല്ലിയ അവളിൽ ഞാൻ കണ്ടത്,ചുവന്ന ചുണ്ടുകളും,സുറുമയെഴുതിയ കണ്ണും,കേട്ടത് ആ സ്വരവും മാത്രമായിരുന്നു....
"എനിക്കുണ്ടാകുന്ന കുഞ്ഞിന് എൻ്റത്രേം പൊക്കം വേണം...ൻ്റെ നിറവും...പക്ഷേ...കണ്ണും ചിരിയും അത് നിൻ്റേതൂപോലെയാവണം.."
ഇങ്ങനെ ഞാൻ അവളോട് ഒരിക്കൽ പറഞ്ഞു.. ഒരുപക്ഷേ..ലോകചരിത്രത്തിലെ ആദ്യ സൈക്കോളൊജിക്കൽ പ്രപ്പോസലാകാമിത്..."
ഇങ്ങനെ ഞാൻ അവളോട് ഒരിക്കൽ പറഞ്ഞു.. ഒരുപക്ഷേ..ലോകചരിത്രത്തിലെ ആദ്യ സൈക്കോളൊജിക്കൽ പ്രപ്പോസലാകാമിത്..."
അയാൾ വീണ്ടും ചിരിച്ചു
..കൂടെ ഞങ്ങളും..
..കൂടെ ഞങ്ങളും..
4മാസങ്ങൾ...അതിനുള്ളിൽ ഞങ്ങൾ ഇഷ്ടത്തിലായി...
ജാതി,മതം,അതായിരുന്നു ഞങ്ങളുടെ പ്രണയത്തിനൂം തടസ്സമായിനിന്നത്...
ജാതി,മതം,അതായിരുന്നു ഞങ്ങളുടെ പ്രണയത്തിനൂം തടസ്സമായിനിന്നത്...
"എന്നിട്ട്"
ഞാൻ ചോദിക്കാനാഗ്രഹിച്ച ചോദ്യം അജയ് ചോദിച്ചു
..
..
"...ൻ്റെ കുടുംബം ഇതിനെതിരായിരുന്നു....അവളുടേതും...പ്രതിബന്ധങ്ങളേറെ...പക്ഷേ ഞങ്ങളുടെ പ്രണയം അത്ര തീവ്രമായിരുന്നു...."
അപ്പോളേയ്ക്കും സമയം 9കഴിഞ്ഞിരുന്നു...
ക്ളോക്കിലെ ഡയലിലേയ്ക്ക് ഞാൻ സൂക്ഷിച്ചുനോക്കി...
''ഏതായാലും സമയമിത്രയുമായി...വീട്ടിലേയ്ക്കുവാ...അത്താഴം കഴിക്കാലോ..."
അയാൾ പറഞ്ഞു...
പക്ഷേ.. അത്താഴത്തിനുമപ്പുറം ഞങ്ങൾക്ക് ദേവി എന്ന ആ കഥാപാത്രത്തെ കാണാനായിരുന്നു തിടുക്കം...
വയൽവരംബിലൂടെ ഞങ്ങൾ മൂവരും അയാളുടെ വീട്ടിലേയ്ക്ക് നടന്നു...
"പറ ചേട്ടോ...ബാക്കി പറ"..
അജയ്ക്കും എനിക്കും തിടുക്കമായി...
"പിന്നെന്താ...ഒളിച്ചോടാൻതന്നെ തീരുമാനിച്ചു...അങ്ങൊളിച്ചോടി...പിറകെ ഞങ്ങളുടെ കുടുംബങ്ങളും..."
...പക്ഷേ ഒരിക്കലും..അവളെനിക്കൊരു ബാധ്യതയായിട്ടില്ല...ഓരോതവണ ൻ്റെ നെഞ്ചിലേയ്ക്കു അവൾ ചായുംബോളും,ആ മുടിയിഴകൾ ൻ്റെ മുഖത്തേയ്ക്ക് പാറിഅടുക്കുംബോളും, ഞാൻ പ്രണയിക്കുകയാണ്...ആ പഴയ 22കാരൻ..."
...പക്ഷേ ഒരിക്കലും..അവളെനിക്കൊരു ബാധ്യതയായിട്ടില്ല...ഓരോതവണ ൻ്റെ നെഞ്ചിലേയ്ക്കു അവൾ ചായുംബോളും,ആ മുടിയിഴകൾ ൻ്റെ മുഖത്തേയ്ക്ക് പാറിഅടുക്കുംബോളും, ഞാൻ പ്രണയിക്കുകയാണ്...ആ പഴയ 22കാരൻ..."
അയാളുടെ കണ്ണുകൾ നനഞ്ഞു...
"..അവളോടൊപ്പമുള്ള ആ യാത്രയിൽ ഒരുപാട് മുറിവുകൾ ഏൽക്കേണ്ടിവന്നു....പക്ഷേ അവളുടെ സ്നേഹം,ആ ചിരി എന്നെ വല്ലാതെ തോൽപ്പിച്ചിരുന്നു..."
നിശബ്ദനായി നിൽക്കുന്ന അജയ്ൻ്റെ തോളിൽ ഞാൻ തട്ടി...
അപ്പോഴേയ്ക്കും വീടെത്തിയിരുന്നു...
"ദേവീ...അത്താഴത്തിനു രണ്ടുപേരൂടുണ്ടേട്ടോ..."
അയാൾ അകത്തേയ്ക്കുപോയി..
പുറത്ത് വച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് ഒരുകപ്പ് വെള്ളമെടുത്ത് ഞാൻ എൻ്റെ കൈകൾ കഴുകി..കൂടെ അവനും...
നിലത്തേയ്ക്ക് ഒരു പായ അയാൾ വിരിച്ചു...
"ഇരിക്ക്.."
ഞങ്ങൾ ഇരുന്നു...ഒരുനിമിത്തം പോലെയാണ് ഞങ്ങൾ ഇയാളെ കണ്ടത്...പക്ഷേ സമയംകഴിയുംതോറും അയാൾ ഞങ്ങൾക്ക് ആരോ
ആയിമാറിയിരുന്നു...
ആയിമാറിയിരുന്നു...
"ദേ വരുന്നേട്ടാ.."
ദേവി എന്ന കഥാപാത്രം , ആദ്യം കേട്ടത് അവരുടെ സ്വരമാണ്...
കാണാൻ തിടുക്കമായി...അടുക്കളയുടെ വാതിലിലേയ്ക്ക് ഞങ്ങൾ ആകാംഷയോടെ നോക്കി...
പക്ഷേ...
മണ്ണുപാകിയ നിലത്തൂടെ ഇഴഞ്ഞുനീങ്ങിവരുന്ന അവരുടെ കൈയ്യിൽനിന്ന് അയാൾ പാത്രങ്ങൾ വാങ്ങി....
"അഖിൽ, അജയ്..ല്ലേ..."
അവർ ചോദിച്ചു..
"ഉം"
ഞങ്ങൾ കരഞ്ഞില്ല...പക്ഷേ ഉള്ളിലെവിടോ ഒരു തേങ്ങൽ...ദേവി ,ആ വ്യക്തിയെ കുറഞ്ഞോരുനേരംകൊണ്ട് ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു...
"കഴിക്ക്"
അയാൾ പറഞ്ഞു...
നിറകണ്ണുകളോടെ അജയ് അയാളെ കെട്ടിപ്പിടിച്ചു...
"സോറീ.."
"No, I've heard enough sorries...but,I'm happy..ഞങ്ങൾ ഇപ്പോഴും പ്രണയിക്കുകയാണ്.."
ൻ്റെ കണ്ണുനീർതുള്ളി ൻ്റെ കഞ്ഞിയ്ക്ക് ഉപ്പുരസംകൂട്ടി...
"നിങ്ങൾക്കറിയോ...ഇവൾ ഈ കാണുന്നപോലെ ഒന്നരക്കാലിയായത് ആ രാത്രിയിലാ...ൻ്റെ കൂടെ ഇവൾ ഇറങ്ങിവന്ന ആ രാത്രിയിൽ..
അന്നേറ്റമുറിവാ...നിക്ക് കിട്ടിയ സ്ത്രീധനം.."
അന്നേറ്റമുറിവാ...നിക്ക് കിട്ടിയ സ്ത്രീധനം.."
അയാൾ അവരെ നെഞ്ചോടു ചേർത്തുപിടിച്ചു...
അവർ ചെറിയ ഒരു ചിരിയോടെ ഞങ്ങളോടു പറഞ്ഞുതുടങ്ങി...
"അന്ന് ആ രാത്രിയിൽ വെട്ടേറ്റകാലുമായി ഞാൻ,മുൻപോട്ട് നീങ്ങാൻ വയ്യാതെ, ആരും കാണാതെ ഞങ്ങൾ പതുങ്ങിയിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു
..
" ന്നെ വിട്ടിട്ട് ഇങ്ങളുപൊക്കോ....വിധി ഇഷ്ടപ്പെടുന്നെങ്കിൽ നമ്മൾ ഒരുമിക്കും...Do u believe in destiny.?"
"അന്ന് ആ രാത്രിയിൽ വെട്ടേറ്റകാലുമായി ഞാൻ,മുൻപോട്ട് നീങ്ങാൻ വയ്യാതെ, ആരും കാണാതെ ഞങ്ങൾ പതുങ്ങിയിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു
..
" ന്നെ വിട്ടിട്ട് ഇങ്ങളുപൊക്കോ....വിധി ഇഷ്ടപ്പെടുന്നെങ്കിൽ നമ്മൾ ഒരുമിക്കും...Do u believe in destiny.?"
അപ്പോൾ അദ്ദേഹമെനിക്കുതന്ന മറുപടിയാണ്...അവർ മൂഖത്തോടുമുഖം നോക്കിചിരിച്ചു...
"എന്തായിരുന്നു ആ reply?.."
ആകാംഷയോടെ ഞങ്ങൾ ഇരുവരുടെയും മുഖത്തേയ്ക്ക് നോക്കി...
"No, വിശ്വസിക്കുന്നില്ല...n' I believe that I'm the one who create my destiny"..
അവർ കൂട്ടിച്ചേർത്തു...
അജയ് ഫോണുയായി പുറത്തേയ്ക്കുപോയി..
" അവളെ വിളിക്കാനാ..."
ചിരിച്ചുകൊണ്ടൂ ഞാൻ പറഞ്ഞു...
ചിരിച്ചുകൊണ്ടൂ ഞാൻ പറഞ്ഞു...
"അഖിലിനറിയോ...ഒാരോതവണ ഇവളിങ്ങനെ ൻ്റെ നെഞ്ചോട് ചേർന്നിരിക്കുംബോൾ ഞാൻ ജീവിച്ചുതുടങ്ങുകയാണ്.....ഒരുപക്ഷേ ഇവളിങ്ങനെ ഒന്നരക്കാലിയായോണ്ടാവാം,എപ്പോഴും ൻ്റെ നെഞ്ചിൽ ചാരിയിരിക്കുന്നത്...ല്ലേ..അവരുടെ കവിളിലൂടെ കണ്ണീർഒഴുകുന്നത് ഞാൻ കണ്ടു..
.....
.....
അവരുടെ മുടിയിഴകൾക്കിടയിലൂടെ കൈവിരളുകൾക്കടത്തി ആ നെറ്റിയിൽ അയാൾ ചുംബിച്ചു....
പുറത്തു ഫോണിൽ സംസാരിക്കുന്ന അജയ്...ഇവിടെ ഞാൻ കണ്ടു
'ഒരു യഥാർത്ത പ്രണയം'
.....
.....





0 comments :
Post a Comment