സ്വപന്ങ്ങൾ... ഉണർന്നും ഉറങ്ങിയും

"The golden globe award for the best director....I repeat the best director... Goes to....

Any guess?....

Ehe...the winner is "

അതിപ്പോ...ഈ സ്വപ്നങ്ങൾ എന്നൊക്കെ പറയുംബോൾ,...ആഹ്...കാണാറുണ്ട്...നല്ല ജാസ്തി ഐറ്റങ്ങള്....ഉണർന്നും ഉറങ്ങിയും...

ഞാനും ഒരു എട്ടുകാലിയും തമ്മിലുള്ള ഫുട്ട്ബോൾ മത്സരമായിരുന്നു ഉറക്കത്തിൽ ഞാൻ കണ്ട ഏറ്റവും ഭീകരമായത്...വാശിയേറിയ മത്സരം...എതിർ ഗോൾവലയുടെ പശയിൽ എൻ്റെ ഗോൾഡൻ ബൂട്ട് ഉടക്കി.... കളിയിൽ ഞാൻ തോറ്റു...

ഇരവീണു വലകുലുങ്ങിയപ്പോൾ ആ എട്ടുകാലി ആർത്തുവിളിച്ചു

"ഗോൾ"

എട്ടുകാലി FC 1-0 എൻ്റെFC (90'Full Time)

2ാം ക്ളാസ്സിൽ ജി.കെ പഠിപ്പിച്ച ടീച്ചറെ വിവാഹം കഴിക്കാൻ മണ്ഡപത്തിലേയ്ക്കു കയറുന്ന ഞാൻ..
..രണ്ടാമത്തെ ഭീകര സ്പനം..ഇതും ഒാർമ്മയാകാത്ത കാലത്ത ഞാൻ കണ്ട  ഭീകര ഐറ്റങ്ങളിലൊന്ന്....(തിരിച്ചറിവില്ലാത്ത പ്രായത്തിലാണേ...ഉറക്കത്തിനു എന്തു പ്രായമല്ലേ...)

തീർന്നില്ല....ആ സായംസന്ധ്യയിൽ ക്രിസ്റ്റഫോർ നൊളാൻ്റെ കൈയ്യിൽനിന്ന്

"N' the winner is...
Mr.Akhil Joseph from India"

ഹഹ..
മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ഏറ്റുവാങ്ങി കാണികളുടെ നേരെ പുരസ്കാരം നീട്ടി നില്ക്കുന്ന ഞാൻ... ഈ ഞാൻ
...യ്യോ..
റസൂൽ പൂക്കുട്ടി,മികച്ച ശബ്ദമിശ്രണത്തിനുള്ള ഒാസ്കാർ നേടിയ വാർത്ത, വെള്ളയും നീലയും കുപ്പികക്ഷണങ്ങൾക്കൊണ്ട് ലോഗൊ തീർത്ത ഏതോ ഒരു വാർത്താചാനലിൽ കണ്ട ആ രാത്രിയിലാണ് ഈ മഹാസംഭവം നടക്കുന്നത്....പെട്ടന്നായോണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല....എന്തിനേറെ ഈ ഞാൻ പോലും പുരസ്കാരം പ്രഖ്യാപിച്ചുകഴിഞ്ഞാണ് അറിഞ്ഞത്....സത്യം.

ഇതൊക്കെ ഉറക്കത്തിൽ കണ്ടവ...ഇനി ഉണർന്നിരുന്നു കണ്ടവയുണ്ട്..അതൊക്കെ കുറെ വർഷങ്ങളായുള്ളവയാണ്...LKG ൽ വച്ച് വി.സി.ആർ.ൽ ഹരികൃഷ്ണൻസ് കണ്ട ആ രാത്രിയിൽ തലയ്ക്കു പിടിച്ച ഭ്രാന്താണ് 'സ....സ...സിനിമ'

നായികയെ സ്വന്തമാക്കാനും,7ാം നിലയുടെ മുകളിൽ നിന്ന് ചാടി വില്ലനെ  ഇടിച്ചിടാൻ കെല്പുള്ള 'നായകൻ' ആകാനായിരുന്നില്ല ആ ഭ്രാന്ത്..നിക്ക് ..നിക്കൊരു പടം പിടിക്കണം....

'സംവിധായകൻ' എന്ന വാക്കു തെറ്റില്ലാതിങ്ങനെ ഒന്നു പറയാൻ കൊഴിഞ്ഞുപോയ മുൻപിലെ വലിയ 2 പല്ലുകൾ തിരികെ മുളച്ചു വരേണ്ടിവന്നു...

കുടുംബത്തിൽ കണ്ണീരറിക്കാത്ത ഒരു കുടുംബനാഥൻ...ഇതും ഭാവിലേയ്ക്കുള്ള സ്വപ്നങ്ങിൽ ഫ്രൻ്റ് സീറ്റിലാണ്...'വെറുതെ ഒരു ഭാര്യ' മൂന്നുവട്ടം കണ്ടു ...അതാ...

സ്വന്തമായ ഉടമസ്ഥതയിലുള്ള കംബനി...കാരണം ചോദിച്ചാ പറയാൻ ഒരു ഡയലോഗേ അറിയൂ.....

'That I wish to be my own boss'

വെറുതെ..

ലാലേട്ടൻ്റെ ക്ലോസപ്പിന് ഒരു "ക്യാമറ റോളിംഗ് ആക്ഷൻ" ദേ ഇങ്ങനെ പറയുകയെന്നത് വലിയ ഒരു ഇതാണ്...യേത്..
സ്വപ്നം...പക്ഷേ,എൻ്റെ ഇപ്പോക്കുപോയാൽ,ഞാൻ "ആക്ഷൻ" പറഞ്ഞുവരുംബോളേയ്ക്കും മൂപ്പര് അഭിനയത്തിന് തിരശ്ശീല ഇടും...

സ്വപ്നങ്ങളെക്കുറിച്ചു പറഞ്ഞോണ്ട് പറയണമല്ലോ..നമ്മുടെ നായിക...ഫുൾ ഫ്രെയിം. ജീവിതത്തിലെ നായിക..പറയാം..

"അത്..അങ്ങനെയൊക്കെ ചോയിച്ചാ ന്നിക്ക് പറയാനറിയൂല...ഫിമാലയത്തിലെ മഞ്ഞുതുള്ളിപോലെ,ആകാശത്തിലെ മേഘങ്ങൾക്കിടയിലെ മാലാഖയെന്നോ...ദേ ങ്ങനെയൊന്നും ന്നിക്ക് പറയാൻ അറിഞ്ഞൂടാ....അങ്ങനെയൊന്നുമില്ല...

പിന്നെ,ഒറ്റനോട്ടത്തിൽ കണ്ടാൽ ഇഷ്ടപ്പെടണം..അതോണ്ട്...

കണ്ടാലേ പറയാൻ പറ്റൂ"

Share on Google Plus

About Akhil Joseph

Interestingness hunter-gatherer, and curious mind at large
    Blogger Comment
    Facebook Comment

0 comments :