ഞാന്‍ കണ്ടതും കാണാത്തതുമായ സ്വാതന്ത്രം
ഇന്ന് എന്റെ രാജ്യത്തിന്റെ സ്വാതന്ത്രദിനമാണ്,...മനസ്സില്‍ ഒരുപ്പാട് സന്തോഷം,പക്ഷെ, കണ്ണീര്‍ പൊടിയാതെ, എവിടെയോ ന്റെ ഉള്ളില്‍ ഒരു നേരിയ തേങ്ങല്‍...
വർഷം 2001, ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് നടക്കുന്ന ആ ദിവസം..അന്ന് നടന്ന എല്ലാ സംഭവങ്ങളും ഇന്നത്തേതുപോലെ എന്റെ മനസ്സിന് അറിയാം...കുട്ടിക്കാലത്ത് അച്ഛന്‍ വാങ്ങിതന്ന നെയിം സ്ലിപ്പില്‍ കണ്ട ഒരു മുഖം,ഒരു കൊച്ചു മനുഷ്യന്‍ ,ആ മനുഷ്യനെ അവിടെ ടെലിവിഷനില്‍ എനിക്കു കാണാം ...
“ആരാ അപ്പാ ത്?...”
നിഷ്കളങ്ങതയില്‍ ഞാന്‍ അച്ഛനോട ചോദിച്ചു..
“തെണ്ടുല്‍ക്കർ ...ഡാ..സച്ചിന്‍ തെണ്ടുല്ക്കർ.."
ഞാന്‍ ചെറുതായി ഒന്നു ചിരിച്ചു..എന്നിട്ട് അച്ഛന്റെ നെഞ്ചില്‍ ചാരി കിടന്നു,അച്ഛന്‍ പറഞ്ഞുതന്ന ‘സച്ചിന്‍ തെണ്ടുല്കരെ’ നോക്കി ഇരുന്നു..
140 പരം kmph വേഗതയില്‍ പാഞ്ഞുവരുന്ന ഒരു പാകിസ്താനി ബൌളര്ടെ പന്ത് അതിലും വേഗതയില്‍ ഗാലെറിയിലെക്ക് ഉയരുന്നത് കണ്ടു ഞാന്‍ അമ്പരുന്നു...അച്ഛന്റെ നെഞ്ഞിൽനിന്നു പതിയെ ഞാന്‍ എണീറ്റു...പക്ഷെ എന്നെ അമ്പരിപ്പിച്ചത് ഇതൊന്നും ആയിരുന്നില്ല...ഗാലെറിയില്‍ പന്ത് എത്തിയ ഉടനെ ‘ മൂന്ന് നിറങ്ങള്‍ തുന്നിച്ചേർത്ത ഒരു തുണിക്കഷ്ണം അവിടെ ഇരിക്കുന്നവര്‍ ഉയര്ത്തി വീശുന്നു...
അച്ഛനോട് ആകാംഷയോടെ ഞാന്‍ ആരാഞ്ഞു.
“ആരാ അപ്പാ ത് ?...എന്താ അപ്പാ അവര് വീശുന്നെ....?”
“അതോ ...അപ്പു, നമ്മടെ പതാക..ഫ്ലാഗ്...അത് വീശുന്നവരോക്കെ നമ്മടെ ആള്ക്കാരാ...നമ്മുടെ ആള്കാരെന്നു വെച്ചാല്‍ ഇന്ത്യക്കാര്...മനസ്സിലായോ അപ്പൂന്..?”
“ഉം...”
ഒരു നേരിയ ചിരിയും അച്ഛന് ഞാന്‍ സമ്മാനിച്ച് വീണ്ടും മൂപ്പരടെ നെഞ്ചിലേക്ക് ചാഞ്ഞു....
പിന്നീട് ഇന്ത്യയുടെ ഹോം മാച്ചസ് എനിക്കു ഒരു ഹരമായിരുന്നു..ഓരോ തവണ പന്ത് ഗാലെറിയില്‍ എത്തുംബോളും ആ പതാക ഉയരും,ആർപ്പു്വിളികള്‍ ഉയരും,
ഗാലെറിയില്‍ ഇരിക്കുന്നവര്‍ തുള്ളിച്ചാടാന്‍ തുടങ്ങും...ഉള്ളുനിറഞ്ഞ സന്തോഷം....
ആ പതാക എന്നെ വല്ലാതെ ആകർഷിച്ചു...പിന്നീടു 6 ആം തരത്തില്‍ പഠിക്കുന്ന കാലത്ത് കണക്ക് മാഷ് സമ്മാനമായി നല്കിയ അറ്റ്ലസ്, അതിലെ അവസാന 5 താളുകളില്‍ ലോകരാഷ്ട്രങ്ങളുടെ പതാകകള്‍ നല്കിയിരിക്കുന്നു...എന്റെ രാജ്യത്തിന്റെ പതാകയുമായി ഞാന്‍ എല്ലാ പതാകകളെയും താരതമ്യം ചെയ്തു...എന്റെ പതാക തന്നെ ഏറ്റവും മികച്ചത്...
ഹഹ..പിന്നെ ഈ സ്വാതന്ത്ര ദിനത്തില്‍ ദേശസ്നേഹം കാണിക്കാന്‍ നേരെ ചൊവ്വെ ഇന്ത്യയുടെ ചരിത്രം പറയാന്‍ പോലും എനിക്കു അറിയല്ല...പിന്നെ എ്ൻ്റെ ചുറ്റുമുള്ളവര്‍ ഫേസ്ബുക്കിലും വാട്സാപ്പിലും ദേശസ്നേഹം തുളുമ്പുന്ന സന്ദേശങ്ങൾ ഇടുംബോൾ അറിയാതെ,.. ഞാനും ഒട്ടും കുറച്ചില്ല...
പക്ഷെ, എന്തിരുന്നാലും ,ഓർമ്മയായ കാലം മുതല്‍ ആ ത്രിവർണങ്ങള്‍ വാനില്‍ പാറിപ്പറക്കുമ്പോള്‍,
ഒരു ഹരമായിരുന്നു ,
എന്തെന്ന് അറിയാത്ത ഒരു സന്തോഷമായിരുന്നു....
"....സ്വാതന്ത്രം കിട്ടിയിട്ട് 69 വർഷമായെങ്കിലും ഈ 20 കാരന്‍ ഇത് വരെ സ്വാതന്ത്രം എന്തെന്ന് അറിഞ്ഞിട്ടില്ല..."
.4 ചുവരുകള്ക്കു ള്ളില്‍ ഒതുങ്ങിയ ജീവിതം എന്ന് വേണെമെങ്കില്‍ പറയാം...
കിട്ടാതെ പോയ കുറെ സ്വാതന്ത്രങ്ങള്‍:
*സ്വാതന്ത്രം എന്തെന്നു അറിയാത്ത കലാലയ ജീവിതം
*പെരുമഴയത്തും , കൂവപ്പള്ളിയിലെ വെള്ളത്തിലെ ഷൂ ഇട്ടു തുള്ളിച്ചാടി നടക്കേണ്ടി വരുന്നവന്റെ ഗതികേട് ..
*ആണായി പിറന്നിട്ടും കഴുത്തില്‍ പിങ്ക് വള്ളി കേട്ടിതൂക്കേണ്ടി വരുന്ന കോളേജ് കുമാരന്റെ ദുരവസ്ഥ.
ഇനി പറഞ്ഞു താ ..എന്താണീ സ്വാതന്ത്രം....ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം ...എന്താടോ ഇങ്ങനെ...
പറഞ്ഞില്ലെ സുഹൃത്തെ, 69 വർഷമായി സ്വാതന്ത്രം കിട്ടീട്ട് എങ്കിലും ഈ 20 കാരന്‍ സ്വാതന്ത്രം അറിഞ്ഞിട്ടില്ല....





0 comments :
Post a Comment