1998, ജൂലൈ , കൂടിപ്പോയാൽ ആഗസ്റ്റ്...വയസ്സ് മൂന്നര...LKG..മൂന്നാം ബെഞ്ച്...വലത്തേമൂല...
" ഒരു ചെറിയകുനിപ്പ്,....അതിങ്ങനെ വലിയ ഒരു വട്ടംപോലെ വന്ന്...താഴ്ത്ത്ി...പിന്നെയും അതുപോലെ വലിയ ഒരു വട്ടം പോലെ..വന്നിട്ട്....താഴോട്ട് നീട്ടി വരച്ച്.. ദേ ങ്ങനെ....
ല്ലാരും ഒരുമിച്ച്പറഞ്ഞേ....
"ഇ."
....."
ഞാൻ കാണാനിരുന്ന ഡോക്ടറുടെ മുറിയിൽ നിന്ന് അമ്മയുടെ അണിവിരളിൽ പിടിച്ച് ഇറങ്ങിവന്ന ആ കുഞ്ഞിൻ്റെ മുഖവും,സ്കൂൾ യൂണീഫോമും കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം മനസ്സിൻ്റെ വാതിലിൽ ചൂണ്ടവിരൾ ചെറുതായിമടക്കി മുട്ടിക്കൊണ്ടേയിരുന്നു...
അടുത്തത് ഞാനാണ്...അപ്പോയിൻ്റ്മെൻ്റ് മുൻകൂറായി എടുത്തിട്ടില്ല... അമ്മയും അച്ഛനും ഈ ഡോക്ടറെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്....പക്ഷേ ഉപദേശങ്ങളെ പുച്ഛിക്കുന്നതു മനസ്സിനു അർമ്മാദിക്കാൻ അവസരം നൽകുന്ന ഏറ്റവും പാർട്ടികളിൽ ഒന്നായിരുന്നു...
പക്ഷേ അവസാനം ഞാൻ ആ ഡോക്ടറുടെ അടുത്തുതന്നെയെത്തി....കൂട്ടിനു ഒരു കൂട്ടാളിയുമുണ്ട്..
ഞങ്ങൾ അകത്തുകയറി..
"എനിക്കറിയാവുന്ന അഖിൽ ഇങ്ങനെയൊന്നുമായിരുന്നില്ല....what I know is,he have changed a lot...ഒരുപാട്..."
ഇപ്രകാരം എൻ്റെ കൂട്ടാളി ഡോക്ടറോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ എൻ്റെ കണ്ണുകൾ ആകെ കണ്ടത് ഇരുവരുടെയും കൈകൾകൊണ്ടുള്ള കുറെ കോപ്രായങ്ങൾ മാത്രമാണ്..
Dr. Emmanuel, psychiatrist എന്നെഴുതിയ പലകകക്ഷണം എന്നെ നോക്കി കൊഞ്ഞനംകുത്തികാട്ടുന്നതുപോലെ..
"പറയൂ അഖിൽ , എന്താണ് നിൻ്റെ പ്രശ്നം.."
ഡോക്ടറുടെ ആകാംക്ഷ ആ കണ്ണുകളിൽ എനിക്ക് വ്യക്തയായിരുന്നു ..
രണ്ടരവർഷം മുൻപ് 'അവളെ' പെണ്ണുകാണാൻ പോയ ദിവസം പെട്ടന്ന് എൻ്റെ മനസ്സിൽ ഒാടിവന്നു....
അവളുടെ ജീവിതത്തിലേയ്ക്ക് വരുന്ന വഴിയിൽ കണ്ട, ഒരാളോട് ഞാൻ ആകാംഷയോടെ ആരാഞ്ഞു...
"എങ്ങനുണ്ടവൾ..കൊള്ളാമോ..."
"പിന്നേ....നീ ധൈര്യായിട്ട് പൊക്കോടാ..."
ഇതുംകൂടികേട്ടപ്പോൾ എന്തന്നില്ലാത്ത സന്തോഷം...തെല്ലും നാണത്തോടെ അവളെക്കാണാൻ ഒരു തിടുക്കവും....
അങ്ങനെ വീട്ടുകാരെയും നാട്ടുകാരെയും സാക്ഷിയാക്കി ഞങ്ങൾ കൈകോർത്തൂ....
ആദ്യത്തെവർഷം,സന്തോഷം,സുഖപ്രദം,സമാധാനം..
അവൾ ആഗ്രഹിച്ചപോലെ ഒരുവൻ...
ഞാൻ ആഗ്രഹിച്ചപോലെ ഒരുവളാകാൻ പലപ്പോഴും അവൾക്ക് സാധിച്ചില്ലങ്കിലും.,അന്ന് എൻ്റെ രക്തത്തിൽ ഹീമോഗ്ളോബിനൊപ്പം 'ക്ഷമ' എന്നൊരു പദാർഥവുമുണ്ടായിരുന്നു..
രണ്ടാം വിവാഹവാർഷികവേളയിൽ...അവൾ....എനിക്കറിയില്ല എന്തുപറ്റിയെന്ന്...ഞാനുമായി അവൾ ഇടഞ്ഞു...
എനിക്കുചുറ്റുമുള്ള സമൂഹവും,ഒപ്പം അവരുടെ കൈകളും അവൾക്കെതിരെയുയർന്നു
....
.ഞാൻ അവളിൽനിന്ന് അകന്നെങ്കിലും,അവൾക്കെതിരെ ശബ്ദമുയർത്താൻ എൻ്റെ നാവു വായിൽക്കിടന്നു പുളകം കൊണ്ടെങ്കിലും,പറ്റിയില്ല.... മനസ്സിലെവിടെയോ അവളോടു ഒരിറ്റു സ്നേഹം ബാക്കിവെച്ചിരുന്നു....
പ്രതിക്കരിച്ചില്ല...തെല്ലും...
..ഒരുവീട്ടിൽ ഒരു പരിചയവുമില്ലാത്തവരെപോലെ ഞങ്ങൾ ജീവിച്ചുനീങ്ങി...
ഒാണം..
ഓണമെത്തി...
എനിക്കുചുറ്റും അയൽവാസികൾ അഞ്ച്.......വീട്ടിലേയ്ക്കുള്ള വഴിയിൽ അയൽവാസികളുടെ വീടുകളിൽ ഓണസദ്യയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതു കണ്ടപ്പോൾ...ഞാനും ആഗ്രഹിച്ചു അതുപോലെ ഒരു ഒാണസദ്യ......അവളോടൊപ്പം..
പക്ഷേ...അന്നത്തേദിവസം അവൾ കിടക്കയിൽനിന്ന് എണീറ്റതെയില്ല....
പിന്നീട് അവളോട് ഞാൻ ആരാഞ്ഞു...പക്ഷേ അവൾ എന്നെ അടുപ്പിച്ചില്ല... അവൾക്ക് എൻ്റെ രീതികൾ മാറ്റണമത്രേ...ക്ഷൗരക്കത്തി മുഖത്തേയ്ക്ക് നീട്ടി, ആറ്റുനോറ്റുവളർത്തിയ താടി വടിക്കാൻ ആജ്ഞാപിച്ചു......
മനസ്സില്ലാമനസ്സോടെ ഞാൻ......
😢...തിരിച്ചു വീട്ടിലേയ്ക്ക് പോയവഴി കാർമേഘം ഇരുണ്ടുകൂടിയിരുന്നു ...മഴ നന്നായി പെയ്തു....ഷൂവിൽ കയറിയ വെള്ളം കമഴ്ത്തികളഞ്ഞതിനുശേഷം...വീണ്ടും പഴയ ജീവിതത്തിലേയ്ക്ക്....ഞാനും അവളും രണ്ടു ധ്രുവങ്ങളിൽ..
ഒരുമിച്ച് ഒരു തീരുമാനത്തിലെത്തി...ഒന്നരവർഷംകൂടി ഞങ്ങൾ ഒരുമിച്ചുജീവിക്കും.....എൻ്റെ മാതാപിതാക്കൾക്കുവേണ്ടി...
...ഞാൻ ഡോക്ടറുടെ മുറിയിൽനിന്ന് പതിയെ നീങ്ങി...കാല്ചുവടുകൾ പതിയെ പുറത്തേയ്ക്ക്...വാതിൽപ്പടിക്കലെത്തിയ കാൽചുവട് അവിടെ നിശ്ചലമാക്കി...
കാരണം,ഈ 'അവൾ' ആരാണെന്ന് ഡോക്ടർക്കറിയോ...
പതിയെത്തിരിഞ്ഞ്..തലകൂനിച്ച് നെറുക ഡോക്ടറുടെ മേശയ്ക്ക് നേരേയാക്കി ഞാൻ പറഞ്ഞുതുടങ്ങി...
ഡോക്ടർ,അത്.....ഞാൻ... ഞാനീപറഞ്ഞ അവൾ
അവൾ...
എൻ്റെ 'കലാലയമാണ്.'
അവളുമിയുള്ള ജീവിതമാണ് എൻ്റെ "കലാലയജീവിതം"
...
പെണ്ണുകാണാൻപോയനിമിഷം.,ഇണക്കം,പിണക്കം,നഷ്ടമായ ഒാണസദ്യ..ക്ഷൗരക്കത്തി,നനഞ്ഞ ഷൂ...ഇവയെല്ലാം മനസ്സിലൂടെ ഓടിനടന്നു...
ഡോക്ടറുടെ പ്രതികരണമറിയാൻ ഞാൻ പതിയെ തലയുയർത്തി...
പക്ഷേ...
ഡോക്ടറെ ഞാൻ കണ്ടില്ല....നെറ്റി കുറച്ചുകൂടി മുകളിലേയ്ക്കുയർത്തി...
കണ്ടു....
ഞാനാ ഡോക്ടറെ ഒരിക്കൽക്കൂടി...
കുരിശാകൃതിയിലൂളള തടിക്കക്ഷണത്തിൽ കൈകൾവിരിച്ച് അയാൾ....
കൈകളിലെ ആയുർരേഖകൾക്കിടയിൽ ഞാൻ കണ്ടു....... രണ്ടു ആണിത്തലകൾ....ഒപ്പം പൊടിഞ്ഞു കട്ടയായ രക്തവും....
കൂടെയുണ്ടായിരുന്ന കൂട്ടാളിയെയും കാണാനില്ല....
വേദനയിൽ ഞാൻ തലതാഴ്ത്തി
......ദേ ...ൻ്റെ കൂട്ടായി....കറുത്തിട്ട്...അവൻ്റെ കാല്...എൻ്റെ കാലോടു ചേർത്തു നടക്കുന്നു...
അവരതിനെ നിഴലെന്നുവിളിച്ചു....
തേങ്ങലോടെ ഡോക്ടറുടെ മുറിയുടെ വെളിയിലേയ്ക്ക്....
പുറത്ത് ഭിത്തിയിൽ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു...
"PLEASE KEEP YOUR FOOTWEARS OUTSIDE".
" KEEP SILENCE"





0 comments :
Post a Comment