"നീ നോക്കിക്കോടാ..ഇത് ഒരു ഷുവർഹിറ്റാരിക്കും..ഈ പടമൊന്നും ആരും ഡീഗ്രേഡ് ചെയ്യില്ല...കാരണം വിനീതിനെ എല്ലാർക്കും ഒരുപാട് ഇഷ്ടാ..!"
തിയേറ്ററിലേയ്ക്കുള്ള യാത്രാമദ്ധ്യേ സഹസഞ്ചാരി എന്നോട് പറഞ്ഞതാണിത്.
10:15AM..സിനിമതുടങ്ങി..ഇന്നലെ എവിടെയോ കണ്ടൊരു വാട്ട്സാപ്പ് മെസ്സേജ് ഞാൻ ഒാർക്കുന്നു..
'നായകൻ്റെ ഇൻട്രോയ്ക്ക് കിട്ടുന്ന കൈയ്യടിക്കുമുപരി സംവിധായകൻ്റെ 'പേര്' കൈയ്യടി വാങ്ങുന്നെങ്കിൽ ആ സംവിധായകൻ വിനീത് ശ്രീനിവാസനാണ്..!"
സിനിമയുടെ ഒാരോ നിമിഷവും പ്രതീക്ഷയോടെ സിനിമകണ്ടു..ജേക്കബ്ബിനെയും,അദ്ദേഹത്തിൻ്റെ സ്വർരാജ്യത്തിലെ ജെറിയെയും, എബിനെയും എല്ലാം ഒാരോനിമിഷവും ഇഷ്ടപ്പെടുകയായിരുന്നു..ക്യാമറ കണ്ണുകൾ മികവുറ്റ രീതിയിൽ ചിത്രങ്ങൾ പകർത്തിയതുകണ്ട് അമ്പരന്നു..
ചിപ്പി,ഷേർളി,അമ്മു മികവുറ്റ രീതിയിൽ തന്നെ ആ കഥാപാത്രങ്ങളെ അനശ്വരമാക്കി..
നിവിനെക്കാളും എന്നെ ആകർഷിച്ചത് ജേക്കബ്ബ് എന്ന അച്ഛനെയാണ്.. പടം അവസാന നിമിഷങ്ങളിലെത്തിയപ്പോൾ മനസ്സ് അറിയാതെ പറഞ്ഞു.. "ഈ കുടുംബം ഒരു 21 കാരനെ ദത്തെടുക്കുമെങ്കിൽ ഞാൻ മൂന്നുവട്ടം തയ്യായാണ്..ജേക്കബിനെപ്പോലെ ഒരു അച്ഛനെയാണ് ഇനിമുതൽ എല്ലാരും ആഗ്രഹിക്കുന്നത്..
സിനിമ കഴിഞ്ഞ് പുറത്തേയ്ക്കു നടക്കും വഴി ഒരു കുടുംബിനി തൻ്റെ ഭർത്താവിനോട് പറഞ്ഞ ഒരു മരണമാസ്സ് ഡയലോട് കേട്ട് ഞാൻ അറിയാതെ ചിരിച്ചൂ..
"Be like Jacob"
വാലറ്റം:-
ഒരു സിമ്പിൾ റൊമാന്റിക് ത്രില്ലർ !!! ഇതൊരു മരണമാസ് ചിത്രമല്ല..
അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ ഇഷ്ടപെടുന്ന ഒരു സമീർ താഹിർ ചിത്രം ട്രിബ്യൂട്ട്.. തനി നാടൻ ശൈലിയിൽ പറഞ്ഞാൽ 'കത്തികയറാൻ പോകുന്ന
ഒരു സിമ്പിൾ സാധനം'
സിദ്ധു എന്ന ദുൽഖർ സൽമാൻ സിനിമയിൽ എതൊരു മനുഷ്യനിലും കാണുന്ന ദേഷ്യം,അത് വളരെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്..
"ആ അച്ഛൻ്റെയല്ലേ മോൻ, മോശമാകില്ലല്ലോ" ഇടയ്ക്ക് മുൻപിലത്തെ സീറ്റിൽ ഇരുന്ന രണ്ടുപേരുടെ കുശലസംഭാക്ഷണത്തിൽനിന്ന് ഞാൻ മോഷ്ടിച്ചതാ..
സിദ്ധുവിൻ്റെ 'കലി' അത് പ്രക്ഷകരിലെക്ക് വേണ്ട വിധം എത്തിക്കാൻ സമീർ താഹിറിനു കഴിഞ്ഞു..
ഇനി സിനിമയെ കീറിമുറിക്കാനോ, ഡെസിമൽ പോയിൻ്റ് ഇട്ട് .9876, ഇങ്ങനെ റേറ്റ് ചെയ്യാനോ എനിക്കറില്ല..
ഒന്നുമാത്രം പറയാം...
120രൂപ മുടക്കിയെടുക്കുന്ന ബാൽക്കണി ടിക്കറ്റിനോട് മുഴുവനായും നീതിപുലർത്തുന്ന ഒരു നല്ല ചിത്രം...ഒരു കുടുംബചിത്രം..ഒരു റൊമാൻ്റിക്ക് എൻ്റെർറ്റൈനർ..
വാലറ്റം:-
ഒരു സിമ്പിൾ ഫീൽഗുഡ്ഡ് കുടുംബചിത്രം. !!! ഇതൊരു മരണമാസ് ചിത്രമല്ല..ഇതൊരു വിനീത് ശ്രീനിവാസൻ കുടുംബചിത്രമാണ്...
ഇനി സിനിമയെ കീറിമുറിക്കാനോ, ഡെസിമൽ പോയിൻ്റ് ഇട്ട് .9876, ഇങ്ങനെ റേറ്റ് ചെയ്യാനോ എനിക്കറില്ല..
ഒന്നുമാത്രം പറയാം...
120രൂപ മുടക്കിയെടുക്കുന്ന ബാൽക്കണി ടിക്കറ്റിനോട് മുഴുവനായും നീതിപുലർത്തുന്ന ഒരു നല്ല ചിത്രം...ഒരു കുടുംബചിത്രം..
അവസാനമായി ഒരിക്കൽ കൂടി
"Be like Jacob"
N.B: വിനീതേട്ടാ, please don't ignore this article, since a lot have been told about you.. I wrote this only in true respect and on the fact that 'You really deserve this for making such a brilliant movie'. Thankyou sir, for keeping up the expectations in you..great going.!





0 comments :
Post a Comment