മർമ്മരങ്ങൾ

Torinto Cafe
4:20pm
സുഹൃത്ത് ഷെഹസ്സിയയുമൊത്ത് ഒരു കോഫീ സല്ലാപം..!അവൾ പറഞ്ഞു തുടങ്ങിയിരുന്നു.
"ഓരോ യാത്രയും എനിക്ക് ഒാരോ നിയോഗങ്ങളായിരുന്നു..."
കട്ടിലിൻ്റെ വലത്തേ മൂലയിരുന്നു ഉമ്മ തന്ന ചായ കുടിച്ചുകൊണ്ടിരിക്കുംമ്പോൾ മനസ്സിലൂടെ കുറെ യാത്രകൾ തെന്നിനീങ്ങി...
എൻ്റെ കണ്ണിൽ കണ്ട കാഴ്ചകളെ ഞാൻ ലോകത്തിനു മുൻപിൽ വിളിച്ചുപറഞ്ഞു..ലോകം എന്നെ ഒരു 'ജേർണ്ണലിസ്ററ് '
എന്നു വിളിച്ചു..

ഞാൻ ഷെഹസ്സിയ...ഷെഹസ്സിയ അബുബക്കർ..!

"തട്ടത്തിലൊതുങ്ങേണ്ട പെണ്ണ് ജേർണ്ണലിസ്ററോ?"...ഇങ്ങനെ ഉത്തരവാദിത്വബോധം ഒരുപാടുള്ള ചുറ്റുപാടുകളിലെ ചോദ്യത്തിന് മറുപടികൊടുത്തത് ഉപ്പയായിരുന്നു,

പണ്ട് ശ്രീനിവാസൻ പറഞ്ഞപോലെ.."തട്ടത്തിനുള്ളിൽ
ഒതുങ്ങേണ്ടത് പെണ്ണിൻ്റെ സ്വപ്നങ്ങളല്ലാ.."
ജേർണ്ണലിസ്ററിൻ്റെ യാത്ര റിസ്കിയാണ്...അറിയാല്ലോ
..ട്രെൻഡിംഗ് ആയ ഒരു വാർത്ത കണ്ടെത്തുംമ്പോളാണ് ഒരു മാധ്യമപ്രവർത്തകൻ്റെ വിജയം..!!


ഞാനും ചാനൽ ഡ്രൈവർ അനുജിത്തും രാവിലെതന്നെ യാത്ര തുടങ്ങിയിരുന്നു..!!

"ഷെഹന,(അടുത്ത പരിചയക്കാർ എന്നെ അങ്ങനെയും വിളിക്കും)..താൻ വല്ലതും കഴിച്ചിരുന്നോ..."
"യാ..ഉമ്മാസ് സ്പെഷ്യൽ...കുറെയുണ്ടായിരുന്നു.. നീയോ.."


"കാലിച്ചായ മാത്രം...വിശക്കണുണ്ട്."
അനുവിൻ്റെ മുഖത്ത് ആ വിശപ്പ് വ്യക്തമായിരുന്നു..!!!

കൽപ്പറ്റയോട് അടുക്കുന്നസമയം..

"നമ്മുടെ നാട്ടിലെ വഴിയോരങ്ങളിൽ കാണുന്ന ഒരു നാടൻ ക്ലീഷേയുണ്ട്..!ഷെഹന ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല"

"ക്ലീഷേ..?..ഇല്ല...പറയ്.!!"
ആകാംഷ എന്നിൽ നിറഞ്ഞിരുന്നു...


"..അത്..നമ്മുടെ  നാടൻ ഹോട്ടലുകളിലെ ഭക്ഷണം ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ കാണും...അത് ഒരു  സിനിമാതാരം ആകും..അവർ ചിരിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചിത്രവും അതിൻ്റെ ഭിത്തിയിൽ കാണും...അവരിതൊക്കെ അറിഞ്ഞുകാണുവൊ ആവോ.."

KL 44B 8055 ൻ്റെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി മുടിക്കെട്ടിൽനിന്നഴിഞ്ഞ കുറെ തലമുടി ഇഴകൾ ചെവിയുടെ പിന്നിലേയ്ക്ക് ഒതുക്കിവച്ചുകൊണ്ട് ഞാൻ അറിയാതെ ചിരിച്ചു...

അക്ഷയ് കുമാറിനെ ഭിത്തിയിൽ പതിപ്പിച്ച ഒരു ഹോട്ടലിനു മുൻപിൽ അനുജിത്ത് വാഹനമൊതുക്കി..!

"One such cliche "
ൻ്റെ മുഖത്തേയ്ക്ക് നോക്കി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.!       

"Get out"...വാഹനത്തിൻ്റെ വാതിലനുത്തേയ്ക്ക് കൈകൾ പോകുന്നതിനിടയിൽ അവൻ പറഞ്ഞു..!!

" ഇവിടെന്താ"

" പുറത്തിറങ്ങിയാൽ I'll offer you a coffee,madam.."

"വിശക്കുന്നല്ലേ.." ഞാൻ ചോദിച്ചു...

ഒരു തണുത്ത ചിരിയായിരുന്നു മറുപടി..!!..
ഹോട്ടലിലേയ്ക്ക് കയറും മുൻപ് എൻ്റെ കണ്ണ് മറ്റൊരു കാഴ്ചയിൽ ഉടക്കി...ഹോട്ടലിനു അടുത്ത് കരിയിലകൾ കുന്നുകുടിയതിനിടയ്ക്ക് വളർന്നു വന്ന ഒരു കൂൺ, അതിന് ചുറ്റും വെള്ളമൊഴിക്കുന്ന ഒരു ചെളിപുരണ്ട വസ്ത്രമിട്ട കുഞ്ഞുബാലൻ..!..


"വാ...ഷെഹന.. കഴിക്കാം..."
അനുജിത്തിൻ്റെ വിശപ്പ് സർവ്വേകല്ലിന് അപ്പുറമെത്തിയിരുന്നു...


"Don't u see that Anu, ആ കുട്ടി, കൂണിന് വെള്ളമൊഴിക്കുന്നു...
ചുണ്ടുകൾക്കിടയിൽനിന്ന് ബീഡിയെടുത്ത് പുകയൂതി കളഞ്ഞതിന് ശേഷം ഞങ്ങൾക്കെതിരെ നിന്ന ഒരു മധ്യവയസ്കൻ പറഞ്ഞുതുടങ്ങി.. " ഈ കുട്ടി കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ വരും..ഈ കൂൺ നനച്ചിട്ട് പോകും..."
ഞങ്ങൾ പരസ്പരം നോക്കി..
പെട്ടന്ന് അനുജിത്തിൻ്റെ ഫോൺ അലച്ചു...ഫോണിയൂടെ പറയുന്നത് എന്തോ ഗുരുതരകാര്യമാണെന്ന് അവൻ്റെ മുഖം എന്നോട് പറഞ്ഞു..


"Get in Shehana..I'll drop you back home...Remya is admitted...I've to go"
താനൊരു അച്ഛനാകാൻ പോകുന്നതിൻ്റെ സന്തോഷവും കൂടെ രെമ്യയുടെ പ്രസവത്തെക്കുറിച്ചുള്ള വേവലാതിയും ആ മുഖത്ത് ഞാൻ കണ്ടു..അവൻ തൻ്റെ വിശപ്പ് വരെ അപ്പോഴേയ്ക്കും മറന്നിരുന്നു...!!


"ഇവിടെ അടുത്ത് ൻ്റെ ഉപ്പാടെ ചേട്ടൻ താമസിക്കുന്നുണ്ട്..ഞാൻ അങ്ങട് പൊക്കോളാം...നീ പെട്ടന്ന് ആശുപത്രിയിലേയ്ക്ക് ചെല്ല്...!!"

നെറ്റിയിൽ നിന്ന് ഒഴുകിയിറഞ്ഞിയ വിയർപ്പ് കൈകൊണ്ട് തുടച്ചുനീക്കി അവൻ ചെറുതായി ഒന്നു ചിരിച്ചു..!വേഗം യാത്രയായി...
ഞാൻ അപ്പോളും ആ കുഞ്ഞിൻ്റെ മുഖത്തേയ്ക്ക് നോക്കിനിന്നു...കടയിൽ നിന്നും രണ്ടു ചായയുമായി ഞാനിറങ്ങി.ആ കരിയിലകൾക്കടുത്ത് ഞാൻ പോയിരുന്നു....ഒരു ചായ ഞാനവന് നേരെ നീട്ടി...അവൻ വീണ്ടും വെള്ളം കൂണിന് ചുവട്ടിൽ ഒഴിച്ചുകൊണ്ടേയിരുന്നു...


"ഈ ചായ ഞാൻ മോനു വാങ്ങിയതാ...!!കുടിക്ക്.."

അവൻ ൻ്റെ മുഖത്തേയ്ക്ക് ഒന്നുനോക്കിയശേഷം ഒന്നു ചിരിച്ചു..കൈയ്യിലെ വെള്ളം തൻ്റെ നിക്കറിലേയ്ക്ക് പുരട്ടിയശേഷം അവൻ ചായഗ്ലാസ് വാങ്ങി

"മോൻ്റെ പേരെന്താ...മോൻ്റെ വീടെവിടാ..."ഞാൻ ചോദ്യങ്ങൾ തുടങ്ങി..
ചായകുടക്കുന്നതിലായിരുന്നു അവൻ്റെ ശ്രദ്ധ...
ചായ കുടക്കുന്നതിന് വേഗത കൂടി..ഇടയ്ക്ക് അവനെന്നെ നോക്കി ഒന്നു ചിരിക്കും...!!
അവനിലെ വിശപ്പ് അവൻ വരച്ചുകാട്ടുകയായിരുന്നു...പാവപ്പെട്ടവനും പണക്കാരനും വിശപ്പ് വിശപ്പുതന്നെ...
അവൻ ഒരു നിർദ്ദനനാണെന്ന് അവൻ്റെ വേഷത്തിൽ നിന്ന് വ്യക്തം..

" മോനെന്തിനാ ഈ കൂണിന് വെള്ളമൊഴിക്കുന്നേ."

അവനൊന്നും മിണ്ടിയില്ല...
"മോൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്..."
അതും മറുപടിരഹിതമായ ചോദ്യമായി മാറി...!
ഞാൻ അവിടെനിന്ന് എണീറ്റു..പോകാനൊരുങ്ങി...
"ചേച്ചി,എൻ്റെ കൂടെ വരുന്നോ.?..ൻ്റെ വീട്ടിലേയ്ക്ക്.?"
ചെറിയ ഒരു ഞെട്ടൽ..എനിക്ക് അവനിൽ ഒരു കൗതുകം തോന്നി...
"വരാല്ലോ..!!"
അവൻ ആ കൂൺ ശ്രദ്ധയോടെ മണ്ണിൽ നിന്ന് പിഴുതെടുത്തു...
അവൻ്റെ കൂടെ യാത്രയായി അവൻ്റെ വീട്ടിലേയ്ക്ക്..

"മോൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്..."

"അമ്മ...എനിക്ക് അമ്മ മാത്രേ ഉള്ളൂ.."

അവൻ്റെ തലമുടിയിലൂടെ ഞാൻ കയ്യോടിച്ചു..
"ചേച്ചിടെ വീട്ടിലോ.?."

" ചേച്ചിക്കും ഉമ്മ മാത്രേ ഉള്ളൂ...ഉപ്പ പോയി.. "
അവൻ തലയുയർത്തി എൻ്റെ മുഖത്തേയ്ക്ക് നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു...

എൻ്റെ ചിന്ത അപ്പോൾ അതൊന്നുമായിരുന്നില്ല...

* 'അമ്മ'യ്ക്കും 'ഉമ്മ'യ്ക്കുമിടയിൽ വിദഗ്ദമായി ഒളിച്ചിരിക്കുന്നു,മതം..!"*


"മോൻ എത്രയിലാ പഠിക്കുന്നേ.?"

" ഞാൻ പള്ളിക്കൂടത്തിൽ പോകുന്നില്ല"അവൻ തലകുനിച്ചു...

"ഞാൻ ഒരു പള്ളിക്കൂടം തുടങ്ങിയാൽ നീ വരുമോ പഠിക്കാൻ"

"ശരിക്കും...പള്ളിക്കൂടം തുടങ്ങുമോ...ഇങ്ങള് മാഷാണോ..??"

പഠിക്കാനും പള്ളിക്കൂടത്തിൽ പോകാനുമുള്ള അവൻ്റെ ആഗ്രഹം ആ കണ്ണുകളിലെ ആകാംക്ഷ എനിക്ക് പറഞ്ഞുതന്നു..
അവൻ്റെ വീടു അടുക്കാറായെന്ന് അവൻ പറഞ്ഞു... ഞങ്ങൾ പോയ വഴിയിലൂടെ മറ്റൊരു ബാലൻ സൈക്കിൾ ചവിട്ടി പോകുന്നത് കണ്ടു അവൻ നിന്നു...ആ സൈക്കിഹിലേയ്ക്ക് അവൻ കുറെനേരം നോക്കിനിന്നു..

"ന്തേ..?"

"എനിക്കും വേണം,ഇത് പോലൊരു സൈക്കിൾ..അമ്മയെനിക്ക് ഒരു മൺകുടുക്ക വാങ്ങിതന്നു..അതിൽ ഞാനും അമ്മയും ചില്ലറകൾ ഇടും...ന്നിക്ക് സൈക്കിൾ വാങ്ങാനാ..!!"
അവൻ്റെ മുഖം പ്രതീക്ഷയിൽ നിറഞ്ഞു...


"ആ കുടുക്ക നറയാറായി...അതിലെല്ലാരും ചില്ലറയിടും, അമ്മയും,ഒാപ്പോളും പിന്നെ ദിനേഷ് ചേട്ടനും..എല്ലാർക്കും മോനെ വലിയ ഇഷ്ടാ..."
"ആരാ ഈ ദിനേഷേട്ടൻ?." ഞാൻ ചോദിച്ചു..
"അതോ...അമ്മ വേലയ്ക്കുപോകുന്ന വീട്ടിലെ മുതലാളീടെ മോനാ...പാവമാ ദിനേഷേട്ടൻ...ഇടയ്ക്ക് വീട്ടിൽ വരും...വരുമ്പോൾ എനിക്ക് പൈസതരും.
കുടുക്കയിൽ ചില്ലറയുമിടും..."
ഈ കഥാപാത്രങ്ങളോടെല്ലാം എനിക്ക് വല്ലാതെ കൗതുകം തോന്നി....
അവൻ തുടർന്നു..
"അമ്മയും ഞാനും ഒരു കാച്ചിൽ കുഴിച്ചുവച്ചിരുന്നേ...അത് ഇന്ന് അമ്മയെനിക്ക് പുഴുങ്ങിതരും...അതിന് ഞാൻ കണ്ടെത്തിയ കറിയാണ് ഈ കൂൺ....ഇത് അമ്മയ്ക്ക് അറിയില്ല കേട്ടോ...അമ്മയ്ക്ക് ഞാനിത് കൊടുക്കുമ്പോൾ അമ്മയ്ക്ക് സന്തോഷാകും...."
ആ കുഞ്ഞിനെ ഞാൻ കെട്ടിപ്പിടിച്ചു..
അവൻ്റെ വീടിന് സമീപമെത്തി....ദൂരെനിന്ന് അവൻ്റെ വീട് ഇപ്പോൾ കാണാം..
"ദേ ദിനേഷേട്ടൻ"..
അവൻ ൻ്റെ കൈയ്യിൽ പിടിച്ചതിന് ശേഷം പറഞ്ഞു....
അയാൾ വേഗതയിൽ നടന്നുവരികയായിരുന്നു...
അയാളെ കണ്ടയുടനെ അവൻ അയാളുടെ അടുത്തേയ്ക്ക് ഒാടി...
" മോ..മോനോ...!!ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു..."
"ചേച്ചീ..ഇതാ ഞങ്ങളുടെ ദിനേഷേട്ടൻ..."
അയാളുടെ മുഖത്ത് വിയർപ്പുതുള്ളികൾ പൊട്ടിമുളയ്ക്കുന്നത് ഞാൻ കണ്ടു...
"ഞാൻ പോട്ടേ...കുറച്ച ധൃതിയുണ്ട്..."അയാൾ പെട്ടന്ന് നടന്നുനീങ്ങി..അയാൾ വളരെ പരിഭ്രാന്തനായിരുന്നു..
" ദിനേഷേട്ടനിനത് എന്തുപറ്റി?"..
അവൻ ൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് പറഞ്ഞു...
"ചേച്ചി വാ..ഇപ്പോൾ കാച്ചില് പാകമായിക്കാണും..."
കമ്പുകളാൽ കെട്ടിയ വേലി...അതു തുറന്ന് ഞങ്ങൾ മുറ്റത്തേയ്ക്ക് കയറി..
വാതിൽപ്പടിയുടെ ഒരുവശത്തായി ഒരു മുറം...അതിൽ കാച്ചിലിൻ്റെ പുറംതോലും,കുറെ കാച്ചിൽ കഷ്ണങ്ങളും...
ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു...
"ബാ..."
മണ്ണുപാകിയ ആ തറയിലൂടെ ഞാനവൻ്റെ അമ്മയെ തേടി...ഇരുട്ട് നിറഞ്ഞിരുന്നു.....
"അമ്മേ"...
നിശബ്ദതയായിരുന്നു മറുപടി... നടന്നുനീങ്ങുന്നതിനിടയിൽ എന്തോ എൻ്റെ കാലിൽ തട്ടി...
ഞാൻ കുനിഞ്ഞ് അതെന്ത് എന്ന് നോക്കി...
ഒരു കൈ ...ജീവനറ്റ ഒരു കൈ.
"അമ്മേ..." അവൻ ആ കൈയ്യിൽ പിടിച്ച് വിളിച്ചു....
പാതിനഗ്നമായ അവരുടെ ശരീരം...അതിലെ ചെളിപുരണ്ട വസ്ത്രം പിച്ചിച്ചീന്തിയിരുന്നു....
ഞാനവരുടെ കവിളിൽ കൊട്ടി...
അവൻ ൻ്റെ കൈയ്യിൽ മുറുകെപ്പിച്ചു..!!
കുറെ അകലെയായി അടുപ്പിലിരുന്ന് തിളച്ചുമറിയുന്ന് ഒരു കലം ഞാൻ കണ്ടു....
അവൻ കരഞ്ഞില്ല...പക്ഷേ ഞാൻ...
ഒരു പുതപ്പെടുത്ത് ഞാൻ അവരുടെ ശരീരം മൂടി..!!
നിലത്ത് പൊട്ടിച്ചിതറിയ മൺകുടുക്കയും ചില്ലറയും കണ്ട് അവൻ അനങ്ങാതെ നിന്നു...
അമ്മയുടെ പിച്ചിച്ചിന്തപ്പെട്ട ഒരു തുണികക്ഷണമെടുത്ത് അവൻ നിലത്തു വിരിച്ചു...അതിലേയ്ക്ക് ആ ചില്ലറതുട്ടുകൾ അവൻ പെറുക്കിയിട്ടു...അതു വാരിയെടുത്ത് അവൻ മുറിയുടെ ഒരു കോണിൽപോയിരുന്നു...!!
അവൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടു...ഞാനവൻ്റെ തോളിൽ കൈവച്ചു...
അവൻ കലങ്ങിയ കണ്ണുകളോടെ എന്നോട് ചോദിച്ചു...
"ചേച്ചി...ൻ്റെ... ൻ്റെ അമ്മ...ൻ്റെ അമ്മയ്ക്ക് എന്താ പറ്റിയേ...??
നിശ്ചലം.!!
ആ കൂൺ അപ്പോഴേയ്ക്കും വാടിയിരുന്നു..
             **************
കട്ടിലിലിരുന്ന് ചായ കുടിച്ചുകൊണ്ടിരുന്ന ഞാൻ പതിയെ പുറകിലേയ്ക്ക് നോക്കി...
അവിടെ മറ്റൊരു കട്ടിലിൽ അവൻ സുഖമായി ഉറങ്ങുകയായിരുന്നു..!!
ശുഭം..
Share on Google Plus

About Akhil Joseph

Interestingness hunter-gatherer, and curious mind at large
    Blogger Comment
    Facebook Comment

0 comments :