''നാലോ അഞ്ചോ എണ്ണമുണ്ടെങ്കിൽ കുഴപ്പമുണ്ടോ മ്മേ''
ശാലോം ടി.വി ലെ ഏതോ ഒരച്ഛന്റെ പ്രസംഗത്തിന് 'ഹല്ലേലുയ' എന്ന് കൈ ഉയർത്തി അമ്മ ഒറക്കെ പറഞ്ഞപ്പോൾ ഇടത്തെ കൈയിൽ മുരിങ്ങക്കോലും വലത്തേ കയ്യിൽ കറികത്തിയും ആയിരുന്നു :)
"...മൂന്നെണ്ണം വരെ എനിക്ക് ഉറപ്പാണ് ബാക്കിടെ കാര്യം എനിക്കറിഞ്ഞുകൂടാ. നീ ഒന്നാമത്തെ ആഗ്രഹം അച്ചാച്ചന് വേണ്ടി, രണ്ടാമത്തെ അമ്മയ്ക്ക് വേണ്ടി മൂന്നാമത്തെ അനിയനു വേണ്ടി. നിനക്ക് വേണ്ട നീ പ്രാർത്ഥിക്കേണ്ട ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചാൽ കർത്താവ് നിനക്ക് വേണ്ടത് നോക്കി ചെയ്തോളും '_ :-എന്ന് അമ്മ. ഹണിട്രാപ്പ് 2022 അല്ല 2005 ലെ ഉണ്ടായിരുന്നു എന്ന് 2013 ലാണ് മനസ്സിലായത്!
പുതിയ പള്ളി തപ്പി നടന്നു, പതിനേഴു ദിവസങ്ങൾക്ക് ശേഷം വല്ലാർപാടം പള്ളിയിൽ പോകാൻ ഒരു അവസരം കിട്ടി. പള്ളിയിലേക്ക് നടന്നു കയറുന്നതിനിടയിലാണ് ഈ മൂന്ന് ആഗ്രഹങ്ങളെ കുറിച്ച് ഓർത്തത്. അത്ര ആവേശത്തോടെ ഇന്ന് വരെ പള്ളിയിൽ കേറിയിട്ടില്ല. ആദ്യമായി കയറുന്ന പള്ളി, മൂന്ന് ആഗ്രഹങ്ങൾ, സാധിച്ചു കിട്ടുന്നു ഹോ..!
കർത്താവിന്റെ അടുത്ത പറയാനായി ആഗ്രഹങ്ങളുടെ എണ്ണം എടുത്തപ്പോൾ ആകെ ആറെണ്ണം കിട്ടി. അതിലൊന്നും ഏറ്റവും പ്രാധാനപെട്ടതും സ്കൂളിൽ തോന്നിയ ഒരു കൊച്ചു പ്രേമമാണ്. 'കർത്താവെ അവളെ കെട്ടിച്ചുതരണേ' ഇതോറ്റെ ആഗ്രഹമായിട്ട് എനിക്ക് പറയണം!
പക്ഷേ പ്രയോറിറ്റി നോക്കുമ്പോൾ 1) അപ്പനും 2) അമ്മയ്ക്കും 3) അനിയന് 4) വീടിന് 5) സമ്പൽസമൃതിക്ക് 6) ഞങ്ങളുടെ ആരോഗ്യത്തിന് 7) കുടുംബത്തിലെ ഒരാളുടെ രോഗസൗഖ്യത്തിന്, പ്രാർത്ഥിക്കുന്നതാണ് ആദ്യം വരേണ്ടത്. അവരുടെ കാര്യം പറയാതെ എന്റെ കാര്യം ആദ്യം പറഞ്ഞാൽ കർത്താവ് എന്നാ ഓർക്കും എന്ന വൈക്ലഭ്യം മനസ്സിൽ,
കാരണം നീ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ നിന്റെ പ്രാർത്ഥന കേൾക്കും എന്ന് വേദപാഠ ഞായറാഴ്ച അച്ഛൻ പള്ളിയിൽ പറഞ്ഞത് ഓർമ്മയുണ്ട്, അമ്മയും ഇന്നലെ പറഞ്ഞു!
എങ്ങനെ നോക്കിയിട്ടും ആദ്യത്തെ മൂന്നെണ്ണത്തിനകത്ത് എന്റെ പ്രേമാവശ്യം പെടുത്താൻ പറ്റുമോ എന്ന് എനിക്കറിയത്തില്ല. കാരണം ഇന്നലെ കണ്ട അവളെക്കാളും വലുത് എനിക്ക് അവരല്ലേ. 🥺
ഡിലൈമ.. മോനെ.. ഡിലൈമ.
എനിക്ക് ആരെയും ഒഴിവാക്കാൻ വയ്യ. പക്ഷെ എനിക്ക് എന്റെ പ്രധാന ആഗ്രഹം പറഞ്ഞെ പറ്റു താനും! എന്നിലെ എൻജിനീയർ പ്രവർത്തിച്ചു തുടങ്ങി, ശ്ശെ, പ്രാർത്ഥിച്ചു തുടങ്ങി.
ആഗ്രഹം ഒന്ന്: കർത്താവേ, എന്റെ അച്ചാച്ചനെയും അമ്മയെയും കാത്തു പരിപാലിച്ച്, അവരുടെ ഇളയ മകനായ അനിയനെ കാത്തു പരിപാലിച്ചു, അവർക്ക് ആയുസ്സും ആരോഗ്യവും നൽകി, അവർക്ക് ഞങ്ങളെ തീറ്റിപ്പോറ്റാൻ പറ്റുന്ന രീതിയിലുള്ള സാമ്പത്തികം നൽകി അങ്ങനെ ഞങ്ങൾ നന്നായി പഠിച്ച് നല്ല മാർക്ക് മേടിച്ച്, നല്ല കുട്ടികളായി വളർന്ന്, എനിക്കും അവനും നല്ല കോളേജിൽ അഡ്മിഷൻ കിട്ടി, നല്ല ജോലി വാങ്ങി, നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കണേ.
ചെറിയൊരു ചിരിയോടെ ഞാൻ ആദ്യത്തെ വിരൽ മടക്കി
ആഗ്രഹം രണ്ട്: കർത്താവേ കുടുംബത്തിലുള്ള രോഗികളുടെ രോഗം പെട്ടെന്ന് മാറ്റി, രോഗവിമുക്തരാക്കി, അങ്ങനെ എങ്ങാനും നമ്മുടെ കുടുംബത്തിലുള്ളവർക്ക് വന്നാൽ.. ഉയ്യോ..കർത്താവേ അങ്ങനെ അങ്ങനെ വരുത്താതെ, ദീർഘായുസ്സോടെ ഞങ്ങളെ മൂന്നു പേരെയും കാത്തു പരിപാലിച്ചു നല്ല രീതിയിൽ ഞങ്ങടെ കുടുംബത്തെ സഹായിക്കണമേ
എന്റെ ഒരു ആഗ്രഹം ഒഴിച്ച് ബാക്കിയെല്ലാം രണ്ടെണ്ണത്തിൽ ഒതുക്കിയ ആത്മസംതൃപ്തിയിൽ ഞാൻ രണ്ടാമത്തെ വിരൽ മടക്കി.
ഇനി മൂന്നാമത്തേത്!
"എന്റെ കർത്താവെ.....
___








0 comments :
Post a Comment